BREAKING NEWS

അടിച്ചു പാമ്പായാൽ മലമ്പാമ്പിനെ എങ്ങനെ തിരിച്ചറിനാലേ… ആടിനെ പിടിക്കാൻ ഇറച്ചിക്കടയിൽ നുഴഞ്ഞുകയറി 15 അടി നീളമുള്ള കൂറ്റൻ മലമ്പാമ്പ്, പരിഭ്രാന്തരായി എല്ലാവരും ഇറങ്ങിയോടിയപ്പോൾ പുഷ്പം പോലെ പാമ്പിനെ കയ്യിലെടുത്ത് മാലപോലെ കഴുത്തിൽ ചുറ്റി യുവാവ്- വീഡിയോ

· · 1 min read
Share: Copied!

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ ആടിനെ പിടിക്കാൻ ഇറച്ചിക്കടയിലേക്ക് ഇഴഞ്ഞുകയറിയ മലമ്പാമ്പ് ഒരേസമയം വലിയ പരിഭ്രാന്തിക്കും ബഹളത്തിനും കാരണമായി. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അടുത്തതായി അവിടെ സംഭവിച്ചത്, മദ്യപിച്ച് ലക്കുകെട്ട ഒരു യുവാവ് ഒട്ടും ഭയമില്ലാതെ രക്ഷകനായി രംഗത്തെത്തുകയും, പാമ്പിനെ പിടികൂടി തോളത്തിട്ട് പോവുകയും ചെയ്തതായി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.

പ്രദേശവാസികൾ പറയുന്നതനുസരിച്ച്, മലമ്പാമ്പിന് ഏകദേശം 15 അടി നീളമുണ്ടായിരുന്നു. കടയിലുണ്ടായിരുന്ന ആടുകളെ ഇരയാക്കാനായിരിക്കാം പാമ്പ് ഇറച്ചിക്കടയിലേക്ക് കയറിയത് എന്നാണ് കരുതുന്നത്. ആടിനെ പിടികൂടാനെത്തിയ കടയുടമയാണ് കൂറ്റൻ മലമ്പാമ്പിനെ കണ്ടത്. പരിഭ്രാന്തനായ കടയുടമ ഉടനെ അടുത്തുണ്ടായിരുന്നവരെ വിളിച്ചുകൂട്ടി. എല്ലാവരുംകൂടി എന്തുചെയ്യണം എന്ന് ചിന്തിച്ചുനിൽക്കുന്നതിനിടെയാണ് മദ്യപനായ ഹീറോയെത്തിയത്.

സുരേഷ് എന്നയാളാണ് കുടിച്ച് ലക്കുകെട്ട് അവിടെയെത്തിയത്. കണ്ടുനിന്നവരെയെല്ലാം ഒരേസമയം അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്ത സംഭവമാണ് പിന്നീട് അവിടെ നടന്നത്. ഒട്ടും കൂസലില്ലാതെ പാമ്പിന്റെയടുത്തേക്ക് നടന്ന സുരേഷ് വെറുംകൈകൊണ്ട് തന്നെ പാമ്പിനെ പിടികൂടി. സ്വന്തം സുരക്ഷയെക്കുറിച്ചൊന്നും സുരേഷിന് ഒരുബോധവും ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ഈസമയം ഇയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മലമ്പാമ്പ് സുരേഷിന്റെ കൈകളിൽ വരിഞ്ഞുമുറുക്കാൻ തുടങ്ങി. മാത്രമല്ല, കൈയിൽ ഒന്നോ രണ്ടോ തവണ കടിക്കുകയും ചെയ്തു. എന്നാൽ മലമ്പാമ്പുകൾക്ക് വിഷമില്ലാത്തതിനാൽ അപകടമൊന്നും സംഭവിച്ചില്ല. ഒടുവിൽ പാമ്പിനെ പൂർണമായും നിയന്ത്രണത്തിലാക്കിയ അയാൾ, അതിനെ ഒരു മാല പോലെ തന്റെ തോളിൽ ചുറ്റിയിട്ടു. തുടർന്ന് ആളുകൾക്ക് മുൻപിൽവെച്ച് പാമ്പിനെവെച്ച് കളിയും തുടങ്ങി. വിചിത്രമായ ഈ ദൃശ്യം കാണാൻ അവിടെ ജനം തടിച്ചുകൂടി. സുരേഷ് കുറച്ചു സമയം കൂടി പാമ്പുമായി കളിച്ച ശേഷം, അതിനെ സുരക്ഷിതമായി ഒരു വലിയ പാത്രത്തിലാക്കി. തുടർന്ന് ആ പാത്രവുമായി പോയി മലമ്പാമ്പിനെ ഒരു കാനയിലേക്ക് തുറന്നുവിട്ടു.

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026