BREAKING NEWS

പോലീസ് സ്റ്റേഷനു പുറത്ത് സ്കൂട്ടറുമായി ഭാര്യ, മയക്കുമരുന്ന് കേസ് പ്രതിയായ യുവാവ് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇറങ്ങിയോടി!! സംഭവം പിറ്റ് എൻഡിപിഎസ് പ്രകാരം കരുതൽ തടങ്കലിലാക്കാൻ സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ

· · 1 min read
Share: Copied!

കൊല്ലം: കൊല്ലത്ത് മയക്കുമരുന്ന് കേസിലെ പ്രതി സ്റ്റേഷനിൽ നിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് ഭാര്യയ്ക്ക് ഒപ്പം രക്ഷപ്പെട്ടു. സ്റ്റേഷന് മുന്നിൽ സ്‌കൂട്ടറുമായി കാത്തുനിന്ന ഭാര്യയ്‌ക്കൊപ്പമാണ് പ്രതി രക്ഷപ്പെട്ടത്. കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി അജു മൺസൂറാണ് സ്റ്റേഷനിൽ നിന്നും കടന്നു കളഞ്ഞത്.

അതേസമയം എംഡിഎംഎ കേസിൽ അജുവിന്റെ ഭാര്യ ബിൻഷയും നേരത്തെയും പിടിയിലായിട്ടുണ്ട്. കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ ഇന്നലെ വൈകീട്ടായിരുന്നു സംഭവം.മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ തുടർച്ചയായി ഉൾപ്പെട്ട പ്രതിയാണ് അജു. പ്രതിയെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ എൻഡിപിഎസ് (പിറ്റ് എൻഡിപിഎസ്) നിയമപ്രകാരം കരുതൽ തടങ്കലിലാക്കുന്നതിനായി പോലീസ് കസ്റ്റഡിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു.

തുടർന്ന് പിറ്റിൻ്റെ ഫോമുകളിൽ പ്രതിയെക്കൊണ്ട് ഒപ്പിടീപ്പിച്ചുകൊണ്ട് ഇരിക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു ഇയാൾ.

28 അംഗ സംഘം ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത് ഒരാഴ്ച മുൻപ്!! മിന്നൽ പ്രളയത്തിൽ കുടുങ്ങിയവരിൽ 8 മലയാളികളും, അപകടശേഷം കൊച്ചി സ്വദേശികളായ ദമ്പതികളെ ഫോണിൽ കിട്ടുന്നില്ല

BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026
BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026