BREAKING NEWS

ലഹരിക്കടിമയായ എംബിഎ വിദ്യാർ‌ഥി ഒമ്പതാം നിലയിൽനിന്നു ചാടി ആത്മഹത്യ ചെയ്തു

· · 1 min read
Share: Copied!

ഗാസിയാബാദ് ∙ ഇന്ദിരാപുരത്ത് ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽനിന്നു ചാടി ആത്മഹത്യ ചെയ്ത് എംബിഎ വിദ്യാർ‌ഥി. ഹർഷിത് ത്യാഗി (25) എന്ന യുവാവാണ് മരിച്ചത്. ലഹരിമരുന്നിന് അടിമയായ യുവാവിന് വിഷാദരോഗം ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. കുളിമുറിയിൽ പോകാനെന്ന് പറഞ്ഞ് മുറി വിട്ടിറങ്ങിയ ഹർഷിത്, ബാൽക്കണിയിലേക്ക് പോയി അവിടെനിന്നു താഴേയ്ക്കു ചാടുകയായിരുന്നു.

അമ്മയായ പൂനം ത്യാഗിയും ബന്ധുവായ ഹിമാൻഷു വാട്സും ചേർന്ന് ഹർഷിതിനെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തമ്പോഴേക്കും ഹർഷിത് മരിച്ചിരുന്നതായി ഡോക്ടർമാർ പറ‌ഞ്ഞു.

ഇന്ദിരാപുരം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ഇന്ദിരാപുരം എസിപി അഭിഷേക് ശ്രീവാസ്തവ് പറഞ്ഞു

BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026