കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് ഡ്രോൺ ആക്രമണ ശ്രമവും ഖത്തർ തീരത്ത് ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണവും. വ്യോമാതിർത്തിയിൽവെച്ച് ഡ്രോൺ തകർത്തെന്ന് കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏത് സാഹചര്യവും നേരിടാൻ രാജ്യം തയ്യാറാണെന്നും കുവൈറ്റ് പ്രതിരോധ മന്ത്രി അറിയിച്ചു.
ഖത്തർ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കപ്പലിന് തീ പിടിച്ചെന്നും ആർക്കും പരിക്കില്ലെന്നും ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതിനിടെ, അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരേ ഇറാൻ ഭീഷണി മുഴക്കി. അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്ക ഇറാനിൽ ആക്രമണം നടത്തിയാൽ പശ്ചിമേഷ്യയിൽ അമേരിക്കയെ സഹായിക്കുന്നവരെ ആക്രമിക്കും. ഹോർമുസ് കടലിൽ തങ്ങളുടെ കപ്പലുകൾ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും ഇറാൻ പറഞ്ഞു.


















































