BREAKING NEWS

വാഹന ലൊക്കേഷൻ അറ്റ്ലാന്റിക് സമുദ്രത്തിൽ! വേഗപരിധി 100, ഓടിച്ചത് 101 കിലോമീറ്റർ; യുവാവിന് 2,000 രൂപയുടെ ചലാൻ; വിചിത്ര പിഴയിടലിന്റെ അനുഭവം പങ്കിട്ട് യുവാവ്

· · 1 min read
Share: Copied!

ഒരു കിലോമീറ്റർ അധികവേഗത്തിൽ വാഹനമോടിച്ചതിന് യുവാവിന് 2,000 രൂപയുടെ പിഴ. അനുജീത് ശിവം എന്ന യുവാവാണ് തനിക്കുണ്ടായ അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. യമുന എക്സ്പ്രസ്‍വേയിലൂടെ വാഹനമോടിക്കുന്നതിനിടെ അനുവദനീയമായ വേഗപരിധി ഒരു കിലോമീറ്റർ മറികടന്നതിനാണ് ചലാൻ ലഭിച്ചത്. ഇവിടെ അനുവദനീയമായ പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്ററാണ്. എന്നാൽ യുവാവ് വാഹനമോടിച്ചത് മണിക്കൂറിൽ 101 കിലോമീറ്റർ വേഗത്തിലായിരുന്നു. ‘വെറും ഒരു കിലോമീറ്റർ അധികം!’ എന്ന കുറിപ്പോടെയാണ് ചലാന്റെ ചിത്രമടക്കം യുവാവ് പോസ്റ്റ് പങ്കുവെച്ചത്.

ചലാനിൽ ക്യാമറ രേഖപ്പെടുത്തിയ വാഹനത്തിന്റെ ലൊക്കേഷനാണ് മറ്റൊരു കൗതുകം. 0°N, 0°E എന്നാണ് ലൊക്കേഷൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ്. സംഭവത്തിൽ ഉത്തർപ്രദേശ് ട്രാഫിക് പൊലീസിനെയും നോയിഡ ട്രാഫിക് പൊലീസിനെയും യുവാവ് പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. ‘ഇങ്ങനെയാണോ യഥാർഥത്തിൽ റോഡ് സുരക്ഷ നടപ്പാക്കുന്നത്’ എന്നും യുവാവ് ചോദിച്ചു.

യുവാവിന്റെ ചോദ്യത്തിന് നോയിഡ ട്രാഫിക് പൊലീസും പോസ്റ്റിലൂടെ മറുപടി നൽകി. ഇ-ചലാൻ സംബന്ധിച്ച പരാതികൾ അറിയിക്കാൻ ഹെൽപ്‌ലൈൻ നമ്പറായ 7065060882ൽ ബന്ധപ്പെടണമെന്നായിരുന്നു പൊലീസിന്റെ നിർദേശം.

നിരവധിപ്പേരാണ് പോസ്റ്റിനു താഴെ പ്രതികരണങ്ങളുമായി എത്തിയത്. അനുവദനീയമായ 100 കിലോമീറ്റർ പരമാവധി വേഗപരിധിയാണെന്നും അതിനർഥം അത്രയും വേഗത്തിൽ തന്നെ വാഹനമോടിക്കണമെന്നല്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. മണിക്കൂറിൽ 90–95 കിലോമീറ്റർ വേഗത്തിൽ യാത്ര ചെയ്യുന്നതാണ് സുരക്ഷിതമെന്നും ഇവർ അഭിപ്രായപ്പെട്ടു.

അതേസമയം, പിഴ ചുമത്തിയതിന്റെ നിയമസാധുതയെക്കുറിച്ചും ചിലർ ചോദ്യങ്ങളുയർത്തി. പല രാജ്യങ്ങളിലും അനുവദനീയമായ വേഗപരിധിയിൽ പത്തുശതമാനം വരെ ഇളവ് നൽകാറുണ്ടെന്നും ഇന്ത്യയിൽ ഇത് അഞ്ചുശതമാനമാണെന്നും ഒരു ഉപയോക്താവ് അവകാശപ്പെട്ടു. ഈ ഇളവിന്റെ പരിധിക്കുള്ളിലാണ് 101 കിലോമീറ്റർ വേഗമെന്നതിനാൽ പിഴ ചുമത്തിയത് നിയമവിരുദ്ധമാണെന്നും ഇയാൾ അഭിപ്രായപ്പെട്ടു. എന്നാൽ ഈ നിയമവാദം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026
BREAKING NEWS
റോഡ് അടക്കം കുത്തി പൊളിച്ച് പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, അതാണ് പറയാന്‍ ഉദ്ദേശിച്ചത്, ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ
14 Nov 2026
BREAKING NEWS
’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുടെ പ്രതികരണം; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനെന്ന് ആവർത്തിച്ച് നേതാക്കൾ
14 Nov 2026