BREAKING NEWS

പ്രഭാവതിയമ്മയുടെ കാലുകൊണ്ടുള്ള ആ ബ്ലോക്ക് ഒരു ഒന്നൊന്നരയായിരുന്നു…സ്കൂട്ടർ യാത്രികൻറെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്, നടപടി വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ

· · 1 min read
Share: Copied!

കോഴിക്കോട്: കാൽനട യാത്രികർക്കുള്ള വഴിയിലൂടെ സ്കൂട്ടർ ഓടിച്ച യാത്രികൻറെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹനവകുപ്പ്. എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപം ട്രാഫിക് തിരക്കിൽ നിന്ന് രക്ഷപെടാൻ ഫുട്പാത്തിലൂടെ സ്‌കൂട്ടർ ഓടിച്ചയാളെ തടഞ്ഞു പിന്നോട്ടിറക്കിയ പ്രഭാവതി അമ്മ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. ഇതിന്റെ വീഡിയോ മാധ്യമങ്ങൾ ഏറ്റെടുത്തതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.

കഴിഞ്ഞദിവസം എരഞ്ഞിപ്പാലം ജംഗ്ഷനിലായിരുന്നു സംഭവം. പ്രഭാവതിയമ്മ ഫുട്പാത്തിലൂടെ നടന്ന് പോകുമ്പോഴായിരുന്നു എതിർ ദിശയിൽ ഒരു ആക്ടീവ സ്‌കൂട്ടർ പാഞ്ഞുവന്നത്. ഇത് കണ്ടതോടെ സ്‌കൂട്ടർ യാത്രികനെ അവർ മുന്നിൽ കയറിനിന്ന് തടഞ്ഞു. എന്നാൽ യാത്രികൻ സൈഡിലൂടെ പോകാനായിരുന്നു പ്രഭാവതിയമ്മയോട് പറഞ്ഞത്. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാവാതെ ഇവർ കാലുകൊണ്ട് അയാളെ പോകാൻ അനുവദിക്കാതെ തടഞ്ഞു.

വീണ്ടും സ്‌കൂട്ടറുമായി പോകാൻ യാത്രികൻ ശ്രമം നടത്തിയപ്പോൾ പ്രഭാവതിയമ്മ കൈയിലുണ്ടായിരുന്ന സ്മാർട്ട് ഫോൺ ഉപയോഗിച്ച് വീഡിയോ എടുക്കാൻ തുടങ്ങി. ഒടുവിൽ സ്‌കൂട്ടർ യാത്രികൻ വണ്ടി തിരിച്ച് റോഡിലൂടെ പോയി. സംഭവത്തിന്റെ വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

എന്റെ വീട് ഇതിന്റെ അപ്പുറത്താ… ഈ വഴി ഞാൻ നടന്നു വരുമ്പോ ഫുട്പാത്തിലൂടെ വണ്ടി കയറിവന്നാൽ ഞാൻ തടയും… നീ ഈ വഴി പോകുന്നത് ഒന്നു കാണണം… ബ്ലോക്കിൽ നിന്ന് കുറുക്കുവഴിക്ക് ഫുട്പാത്തിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച സ്കൂട്ടർ യാത്രികനെ വന്നവഴി തിരിച്ചിറക്കി ഇരട്ട ചങ്കത്തി അമ്മച്ചി പ്രഭാവതി അമ്മ, സൂപ്പർ ലേഡിക്ക് കയ്യടിച്ച് സമൂഹ മാധ്യമം- വീഡിയോ

BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026