BREAKING NEWS

ലോറി നിയന്ത്രണംവിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, വീടിന്റെ അടുക്കള പൂർണ്ണമായി തകർന്നു

· · 1 min read
Share: Copied!

കാഞ്ഞങ്ങാട്: ചെങ്കല്ല് കയറ്റിവന്ന ടിപ്പർ ലോറി നിയന്ത്രണംവിട്ട് റോഡിന് താഴെയുള്ള വീടിന് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. ചായ്യോം സ്വദേശി സാദിഖ് (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ കാഞ്ഞിരപ്പെയിൽ കുളങ്ങാട് കാലിക്കടവിലാണ് അപകടം. കുളങ്ങാട് കാലിക്കടവിലെ പി. ഗോപാലന്റെ വീടിന് മുകളിലേക്കാണ് ഭാരമേറിയ ടിപ്പർ ലോറി തലകീഴായി പതിച്ചത്. ഇടിയുടെ ആഘാതത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണ്ണമായും തകർന്നു തരിപ്പണമായി.

കുളങ്ങാട്ടുനിന്ന് ചെങ്കല്ല് കയറ്റി പരേളം കാലിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പർ ലോറി. ഇടുങ്ങിയ റോഡിലൂടെ പോകുന്നതിനിടെ റോഡിന്റെ ഒരു ഭാഗത്തെ അരിക് പെട്ടെന്ന് ഇടിഞ്ഞുതാഴുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം താഴത്തെ നിരപ്പിലുള്ള വീടിന്റെ മേൽക്കൂരയിലേക്ക് മലക്കം മറിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ സാദിഖിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വലിയ ശബ്ദത്തോടെ ലോറി വീടിന് മുകളിലേക്ക് പതിക്കുമ്പോൾ വീടിന്റെ അടുക്കള ഭാഗത്ത് വീട്ടുകാർ ആരും തന്നെ ഉണ്ടായിരുന്നില്ല. അതിനാൽ മാത്രമാണ് വീട്ടിലുള്ളവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടതും വലിയൊരു ദുരന്തം ഒഴിവായതും. അപകടത്തെ തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026