BREAKING NEWS

കെഎസ്ആര്‍ടിസിക്ക് വേഗത കുറവ്, ബസിന്റെ ചില്ലുകളും ഹെഡ് ലൈറ്റും അടിച്ച് തകര്‍ത്ത് യാത്രക്കാരന്‍, ഡ്രൈവര്‍ക്കും മര്‍ദനം, യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു

· · 1 min read
Share: Copied!

കോഴിക്കോട്: കെഎസ്ആർടിസി ബസിന് വേഗത പോരെന്ന് ആരോപിച്ച് ഡ്രൈവറെ മർദിക്കുകയും വാഹനത്തിന്റെ ചില്ലടിച്ച് തകർക്കുകയുംചെയ്ത് യാത്രക്കാരൻ. താമരശ്ശേരി ചുരം രണ്ടാം വളവിൽ തിങ്കളാഴ്ച പുലർച്ചെ 1.30-നായിരുന്നു സംഭവം. തൃശ്ശൂരിൽനിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരനായ പുൽപ്പള്ളി പാടിച്ചിറ പുളിക്കൽകുന്നേൽ ഷൈജൽ (36) ആണ് അതിക്രമം കാട്ടിയത്.

ബസിൻ്റെ മുൻഭാഗത്തെയും വലതുവശത്തെയും ചില്ലുകളും ഹെഡ് ലൈറ്റും അക്രമത്തിൽ തകർന്നു. ബസിലെയും മറ്റു വാഹനങ്ങളിലേയും യാത്രക്കാർ ചേർന്നാണ് പ്രതിയെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചത്. സംഭവത്തിൽ തൃശ്ശൂർ സ്വദേശിയായ ബസ് ഡ്രൈവർക്കും കയ്യാങ്കളിക്കിടെ പ്രതിക്കും പരിക്കേറ്റു.

തലയ്ക്ക് പരിക്കേറ്റ ഷൈജൽ പോലീസ് കസ്റ്റഡിയിലാണ്. ബസ് ഡ്രൈവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. യാത്രക്കാരെ പിന്നീട് മറ്റൊരു ബസിലാണ് കയറ്റിവിട്ടത്.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026