BREAKING NEWS

കർക്കശക്കാരനായ അധ്യാപകനായിരുന്നു താന്‍, പക്ഷേ നിതിന്‍ രാജിനെ ജാതി അധിക്ഷേപം നടത്തിയിട്ടില്ല, മാനസികമായി പീഡിപ്പിച്ചിട്ടുമില്ല, മൊഴി നല്‍കി ഡോ. എം കെ റാം

· · 1 min read
Share: Copied!

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി ആര്‍ എല്‍ നിതിൻരാജിനു നേരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അധ്യാപകൻ ഡോക്ടർ എം കെ റാം. താൻ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും നിതിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് എം കെ റാമിന്റെ മൊഴി. കർക്കശക്കാരനായ അധ്യാപകനായിരുന്നു താനെന്നു ഡോ റാം മൊഴി നൽകി. നിതിൻ രാജ് ജീവനൊടുക്കി മൂന്ന് മാസം കഴിഞ്ഞാണ് കേസിൽ ഒന്നാം പ്രതിയായ ഡോ. എം കെ റാം പിടിയിലാകുന്നത്.

ഇന്ന് പുലർച്ചെ കുടകില്‍ നിന്ന് കാറിൽ പോവുകയായിരുന്ന റാമിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തടഞ്ഞ് പിടികൂടുകയായിരുന്നു. കീഴടങ്ങാൻ റാം കണ്ണൂരിലേക്ക് പുറപ്പെട്ടതായിരുന്നു എന്നാണ് വിവരം. കണ്ണൂരിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. താടിവച്ച് രൂപം മാറിയാണ് എം കെ റാം ഒളിവു ജീവിതം നയിച്ചത്. മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. പകരം മറ്റു രണ്ടുപേരുടെ മൊബൈൽ ഫോണുകൾ വഴിയായിരുന്നു ആശയവിനിമയം. ഒരാഴ്ചയോളം കുടകിൽ ഒളിവിൽ കഴിഞ്ഞത് മൊബൈൽ റേഞ്ച് പോലും ഇല്ലാത്ത സ്ഥലത്തായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

ഒളിവിൽ കഴിയാൻ പ്രാദേശിക സഹായങ്ങൾ റാമിന് ലഭിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. അതേസമയം, റാം നിരപരാധിയാണെന്നും ലോൺ ആപ്പിന്റെ ഭീഷണിയാണ് നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും റാമിൻ്റ അഭിഭാഷകൻ ലത്തീഫ് ബഡകന്നൂർ പറഞ്ഞു.

BREAKING NEWS
’ജി.എൻ.എ. വഴി വൈദ്യുതി വാങ്ങേണ്ടെന്ന തീരുമാനം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; മുഖ്യമന്ത്രിക്ക് ഏത് വകുപ്പിലും ഇടപെടാം’: സണ്ണി ജോസഫ്
10 Nov 2026
BREAKING NEWS
മുതിർന്ന പൗരരുടെ സംരക്ഷണം സംസ്കാരമാകണം; മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കടുത്ത നടപടി; പ്രോസിക്യൂഷനും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി’; വയോജന ക്ഷേമത്തിന് 12 സ്ഥാപനങ്ങളുമായി ധാരണാപത്രം
10 Nov 2026
BREAKING NEWS
ഇടക്കാല തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കു ശേഷം ട്രംപിന് ബോധോദയം!! 2020ൽ പയറ്റിയ തന്ത്രം വീണ്ടും പൊടിതട്ടിയെടുത്ത് അമേരിക്കൻ പ്രസിഡന്റ്... ഈ തെരഞ്ഞെടുപ്പ് സത്യസന്ധമായാണ് നടന്നതെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? തെരഞ്ഞെടുപ്പിന് മുമ്പുള്ള അഭിപ്രായ സർവേകൾക്ക് ഡെമോക്രാറ്റുകളുടെ വിജയം പ്രവചിക്കാൻ...
10 Nov 2026
BREAKING NEWS
അവിഹിതബന്ധം ഭർത്താവ് അറിഞ്ഞു, താക്കീത് ചെയ്തു, യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കഴുത്തുഞെരിച്ചും മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി, ഹൃദയാഘാതമെന്ന് വരുത്തിത്തീർത്തു, ഒരു മാസത്തിനുശേഷം ഭാര്യയും കാമുകനും പിടിയിൽ
10 Nov 2026