BREAKING NEWS

“പാതിരാത്രിയിൽ ഒരു ചെറുക്കൻ ലൈസൻസില്ലാതെ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷവൃദ്ധകളേയും ഇപ്പോൾ കാണാനില്ല”, മക്കളെ കേസിൽനിന്ന് ഊരിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് അപ്പന്മാരും ഉപ്പമാരും, കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കുടുംബത്തിലെത്തും മുമ്പ് മുന്തിയവന്റെ മകന് സ്റ്റേഷൻ ജാമ്യം കിട്ടി, വിമര്‍ശനവുമായി ജിന്റോ ജോണ്‍

· · 1 min read
Share: Copied!

കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് കാൽനടയാത്രക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. പാതിരാത്രിയിൽ ഒരു ചെറുക്കൻ ലൈസൻസില്ലാതെ വണ്ടിയെടുത്ത് അമിതവേഗത്തിൽ എവിടെപ്പോയി എന്ന് ചോദിക്കാൻ സാമൂഹിക മാധ്യമങ്ങളിലെ ഒരു വർഗീയ വിഷവൃദ്ധകളേയും ഇപ്പോൾ കാണാനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സമൂഹത്തിൽ ചില അപകടങ്ങൾ നടക്കുമ്പോൾ മാത്രം സദാചാരവും വർഗീയതയും വിളമ്പുന്ന ഇരട്ടത്താപ്പിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജിന്റോ പ്രതികരിച്ചത്. നെടുമ്പാശ്ശേരിയിൽ ആളുകളെ ഇടിച്ചുകൊന്ന മിനികൂപ്പറായാലും ചേരാനല്ലൂരിലെ മെഴ്‌സിഡസ് ബെൻസായാലും ഇത്തരം കൊലയാളികളുടെയെല്ലാം പൊതുവായ ഘടകം കയ്യിലുള്ള കാശിന്റെ അഹങ്കാരമാണെന്ന് അദ്ദേഹം തുറന്നടിച്ചു. പണക്കൊഴുപ്പിന്റെ ഹുങ്കിൽ ജീവൻ പൊലിയുന്നത് സാധാരണക്കാരുടേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടിടങ്ങളിലും അപകടം വരുത്തിവെച്ചതിന് ശേഷം സ്വാധീനമുപയോഗിച്ച് സ്വന്തം മക്കളെ കേസിൽനിന്ന് എങ്ങനെയെങ്കിലും ഊരിയെടുക്കാനാണ് അപ്പന്മാരും ഉപ്പമാരും നെട്ടോട്ടമോടുന്നതെന്ന് ഡോ. ജിന്റോ ജോൺ കുറ്റപ്പെടുത്തി. മറ്റുള്ളവരോട് സഹാനുഭൂതിയും മനുഷ്യത്വവും പകർന്നുനൽകി മക്കളെ നേർവഴിക്ക് വളർത്താനാകാത്ത, പരാജയപ്പെട്ട കുറേ അച്ഛന്മാരാണ് സമൂഹത്തിലുള്ളതെന്നും കുറിപ്പിൽ പറയുന്നു അയാൾ തട്ടുകട നടത്തിപ്പുകാരനായിരുന്നു. വെളുപ്പിന് കടയടച്ച് വീട്ടിലേക്കുള്ള അരിയും വാങ്ങി മടങ്ങും വഴി വണ്ടിയിടിച്ച് കൊന്നുകളഞ്ഞവൻ കുഞ്ഞാണത്രേ. അപ്പന്റെ ബെൻസിന്റെ അഹങ്കാരത്തിൽ അമിത വേഗമെടുത്ത് ആ പാവപ്പെട്ട കുടുംബത്തെ അനാഥമാക്കിയ കൊലയാളിക്ക് പതിനെട്ട് തികയാൻ മാസങ്ങൾ ബാക്കിയുള്ളത് കൊണ്ട് പേരറിയണ്ട, മുഖം കാണണ്ട. പക്ഷേ കാശിന്റെ ഹുങ്കിൽ എല്ലിനിടയിൽ കുത്തിവേദനയുണ്ടായ ആ ചെറുക്കൻ കൊന്നുകളഞ്ഞ ജയബാലകൃഷ്ണന്റെ മുഖം ഇനി ആ കുടുംബത്തിന്റെ ഓർമ്മകളിൽ മാത്രം.

കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കുടുംബത്തിന് വിട്ടുകിട്ടും മുൻപ് മുന്തിയവന്റെ മകന് സ്റ്റേഷൻ ജാമ്യം കൊടുക്കാൻ ആവേശം കാണിച്ച ചേരാനല്ലൂർ പോലീസിന്റെ വേഗത നീതിബോധത്തിന്റേതല്ല. അധികാരവും പണവുമുള്ളവരെ കാണുമ്പോഴുള്ള യജമാന വിധേയത്വത്തിന്റേതാണ്. ഗുരുതര വകുപ്പുകൾ ചുമത്താൻ ആഭ്യന്തര മന്ത്രി നേരിട്ട് ഇടപെടേണ്ടി വരുന്നത് ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. മന്ത്രിക്ക് എത്ര കേസുകളിൽ ഇങ്ങനെ ഇടപെടാനാകും. മന്ത്രിയോ സർക്കാരോ ഇടപെടാതെ തന്നെ, നീതി നിഷേധിക്കപ്പെടാതെ നിയമം നടപ്പാക്കാൻ പോലീസ് ശീലിക്കണം.

BREAKING NEWS
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ കാണാനെത്തി; വീടും ജോലിയും ഉറപ്പുനൽകി വി.ഡി സതീശൻ; ഒരു മാസത്തിനകം വീട് നിർമിച്ചുനൽകും
26 Oct 2026
BREAKING NEWS
മൂന്നാം നിലയില്‍ നിന്ന് മുറുക്കി തുപ്പിയത് 11 കെവി ഹൈടെൻഷൻ വൈദ്യുതിലൈനില്‍, 65കാരന് ദാരുണാന്ത്യം, വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026