BREAKING NEWS

പുലർച്ചെ നാലിന് പ്രസവത്തിനായി പ്രവേശിപ്പിച്ചു, സിസേറിയന്‍ നടത്തിയത് ഉച്ചയ്ക്ക് രണ്ട് മണിക്ക്, ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണം സിസേറിയന്‍ നടത്തിയതിലെ കാലതാമസം, ഡോക്ടര്‍ ബിന്ദുവിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

· · 1 min read
Share: Copied!

തിരുവനന്തപുരം: നെടുമങ്ങാട്ട് ജില്ലാ ആശുപത്രിയിൽ സിസേറിയന്‍ നടത്തിയതിനു  പിന്നാലെ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്ട്. സിസേറിയൻ നടത്തുന്നതില്‍ കാലതാമസമുണ്ടായെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയിലെ ഗൈനക്കോളജി, പീഡിയാട്രിക്, അനസ്‌ത്യേഷ്യവിഭാഗത്തിലെ ഡോക്ടർമാർ അടങ്ങിയ മൂന്നംഗസംഘമാണ് അന്വേഷണം നടത്തിയത്.

കുഞ്ഞ് മരിച്ചതിന് പിന്നാലെ ബിന്ദു സുന്ദറിനെതിരേ വലിയ പ്രതിഷേധമുണ്ടാവുകയും പിന്നാലെ അവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. നെടുമങ്ങാട് വിതുര മണലി റോഡരികത്തുവീട്ടിൽ രാമകൃഷ്ണൻകാണി-നിർമല ദമ്പതിമാരുടെ മകൾ രഞ്ജനാകൃഷ്ണ(36)യുടെ കുഞ്ഞാണ് കഴിഞ്ഞ ചൊവ്വാഴ്ച പ്രസവശസ്ത്രക്രിയയെ തുടർന്ന് മരിച്ചത്.

പുലർച്ചെ നാലിന് പ്രസവത്തിനായി പ്രവേശിപ്പിച്ച രഞ്ജനയ്ക്ക് ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞപ്പോഴാണ് സിസേറിയൻ നടത്തിയത്. ശിശുവിന്റെ തലയ്ക്ക് വലുപ്പം കൂടുതലായതുകൊണ്ടാണ് മരണം സംഭവിച്ചതെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. എന്നാൽ, അഞ്ചുമാസമായി ഇതേ ഡോക്ടർക്കു കീഴിൽ സ്‌കാനിങ് ഉൾപ്പെടെ നടത്തിയിട്ടും ഇക്കാര്യം അറിയാത്തതെന്തന്ന ചോദ്യം അന്നേതന്നെ കുടുംബം ഉയർത്തിയിരുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026