BREAKING NEWS

ഇനിയൊരു പോരാട്ടത്തിന് മുതിരരുത്; ലോക ഭൂപടത്തിൽ നിന്ന് തന്നെ തുടച്ച് നീക്കും; പാകിസ്താന് അന്ത്യ ശാസനം

· · 1 min read
Share: Copied!

ഇനിയൊരു സൈനിക ഏറ്റുമുട്ടലിനു മുതിരേണ്ടെന്ന് ഇന്ത്യയോട് പാക്കിസ്ഥാൻ. ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പാക്കിസ്ഥാനെ ലോകഭൂപടത്തിൽ നിന്നു തുടച്ചുനീക്കുമെന്ന് ഇന്ത്യയുടെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പു നൽകിയതിനോടാണ് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രതികരണം.

മേയിലെ ഏറ്റുമുട്ടലിൽ പരാജയമടഞ്ഞതോടെ തകർന്നടിഞ്ഞ വിശ്വാസ്യത തിരിച്ചുപിടിക്കാൻ ഇന്ത്യ വൃഥാ ശ്രമം നടത്തുകയാണെന്ന് സമൂഹമാധ്യമ പോസ്റ്റിൽ ആസിഫ് പറഞ്ഞു. 0–6 എന്ന സ്കോറിൽ ഇന്ത്യ തോറ്റെന്നും, വിശദാംശങ്ങൾ നൽകാതെ മന്ത്രി സൂചിപ്പിച്ചു. ഇനിയും യുദ്ധത്തിനു വന്നാൽ, തകർന്നു വീഴുന്ന യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയി‍ൽ ഇന്ത്യ മൂടപ്പെടുമെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സേനാ കേന്ദ്രം സന്ദർശിക്കുമ്പോഴായിരുന്നു കരസേനാ മേധാവി പാക്കിസ്ഥാനു മുന്നറിയിപ്പു നൽകിയത്. ഭീകരത അവസാനിപ്പിച്ചില്ലെങ്കിൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പ് വൈകാതെയുണ്ടാകുമെന്നും സൂചിപ്പിച്ചു. 

BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026