BREAKING NEWS

‘ഇറാന് അനുവദിച്ച സമയം അതിക്രമിക്കുന്നു; സമാധാന കരാറിന് ഇറാൻ ഉടൻ തയ്യാറാകണം;മറിച്ചാണെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും‘- എഐ നിർമ്മിത യുദ്ധദൃശ്യങ്ങൾ പങ്കുവെച്ച് ട്രംപിന്റെ ഭീഷണി

· · 1 min read
Share: Copied!

വാഷിം​ഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ, ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. സമാധാന കരാറിലേക്ക് ഇറാൻ ഉടൻ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി.

സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രതികരിച്ചത്. നിർമിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച നിരവധി യുദ്ധദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ചിത്രങ്ങളിൽ ഇറാന്റെ ഭൂപടത്തിനുമുകളിൽ അമേരിക്കൻ പതാകയും സൈനിക ലക്ഷ്യസൂചനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. “ഇറാനെ അനുവദിച്ചിരിക്കുന്ന സമയം വേഗത്തിൽ അവസാനിക്കുകയാണ്” എന്ന സന്ദേശവും ട്രംപ് പങ്കുവെച്ചു.

ഇതിനുപുറമെ, ഇറാന്റെ അതിവേഗ ബോട്ടുകൾക്ക് നേരെയുണ്ടാകുന്ന യുഎസ് ഡ്രോൺ ആക്രമണ ദൃശ്യങ്ങളോട് “ബൈ, ബൈ ഫാസ്റ്റ് ബോട്ട്സ്” എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. ബഹിരാകാശത്തു നിന്ന് മിസൈൽ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന രീതിയിലുള്ള എഐ ദൃശ്യങ്ങളും ട്രംപ് പോസ്റ്റ് ചെയ്തു. ഒരു കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നതായി കാണിച്ചുകൊണ്ട് “ബ… ബ… ഫയർ, ബൂം” എന്ന് പറയുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, പശ്ചിമേഷ്യയിലും ഹൊർമുസ് മേഖലയിലും സംഘർഷം ശക്തമായി തുടരുന്നതിനാൽ അനിശ്ചിതത്വം വർധിക്കുകയാണ്. സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാമെന്നേറ്റ പാക്കിസ്ഥാൻ ഇതുവരെ നിർണായക നീക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.ലെബനനിൽ യുഎസ് വെടിനിർത്തൽ നടപ്പാക്കാതെ ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് ഇറാൻ.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026