BREAKING NEWS

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുമോ?

· · 1 min read
Share: Copied!

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ സി, എ, ബി 6, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്. കൂടാതെ ബീറ്റ്റൂട്ടില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതുപോലെ ഇവയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്. അതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള മറ്റ് ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. രോഗ പ്രതിരോധശേഷി

ബീറ്റ്റൂട്ടില്‍ വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബീറ്റ്‌റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

2. വിളര്‍ച്ച

അയേണിന്റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ട്. അതിനാല്‍ വിളര്‍ച്ച അഥവാ അനീമിയ ഉള്ളവര്‍ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്.

3. ഉയര്‍ന്ന രക്തസമ്മർദ്ദം

പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.

4. മലബന്ധം

ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

5. വണ്ണം കുറയ്ക്കാന്‍

ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. ഇവയില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്.

6. ചര്‍മ്മം

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്‍റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026