BREAKING NEWS

എക്സ് സർവ്വീസ് ഉദ്യോഗസ്ഥർക്കു പകരം സെക്യൂരിറ്റി പോസ്റ്റിൽ നിയമിച്ചത് ഒരടി പോലും താങ്ങാൻ കെൽപില്ലാത്തവരെ, പോലീസ് എയ്ഡ് പോസ്റ്റ് പേപ്പറിൽ മാത്രം, ഒരു ഡോക്ടറെ കുരുതി കൊടുത്തിട്ടും സർക്കാർ പറഞ്ഞ വാക്ക് പാലിച്ചില്ല!! കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാരുടെ പണിമുടക്ക്

· · 1 min read
Share: Copied!

കോഴിക്കോട്: വന്ദന ദാസെന്ന യുവ ഡോക്ടറെ കുരുതികൊടുത്തിട്ടും സർക്കാർ വാ​ഗ്ദാനങ്ങൾ ചുവന്ന ഫയലുകളിൽ ഉറങ്ങുകയാണ്. ഇപ്പോഴിതാ മറ്റൊരാൾ കൂടി ആക്രമണത്തിനിരയായിക്കഴിഞ്ഞു. ഡോ. വന്ദന ദാസിന്റെ മരണ സമയത്ത് ആരോഗ്യ പ്രവർത്തകർക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും സർക്കാർ പാലിച്ചില്ലെന്ന് കെജിഎംഒഎ സംസ്ഥാന അധ്യക്ഷൻ ഡോ പി കെ സുനിൽ.

എക്സ് സർവ്വീസ് ഉദ്യോഗസ്ഥരെ സെക്യൂരിറ്റി പോസ്റ്റിൽ നിയമിക്കേണ്ടതിനു പകരം പ്രായംചെന്ന മനുഷ്യന്മാരെയാണ് സെക്യൂരിറ്റിയായി നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ആശുപത്രികളിൽ സിഎസ്എഫിന് സമാനമായ സംസ്ഥാനത്തിന്റെ സേനയെ വിന്യസിക്കുമെന്നും എല്ലാ ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ‍ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല.

എന്തുകൊണ്ട് സംഘടനയ്ക്ക് സർക്കാർ രണ്ട് വർഷങ്ങൾക്ക് മുൻപ് നൽകിയ ഉറപ്പ് പാലിക്കപ്പെടാതെ പോകുന്നു എന്ന ചോദ്യം നിലനിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതൊക്കെ തീരുമാനിച്ചത്. എന്നാൽ നാളിതുവരെ ആയിട്ടും ഇതൊന്നും നടപ്പിലാക്കിയില്ല. ഇതിന്റെ പ്രതിഷേധ സൂചകമായി നാളെ കോഴിക്കോട് ജില്ലയിലെ എല്ലാ ഡോക്ടർമാരും പണിമുടക്കും. സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്ത് പണിമുടക്ക് സംസ്ഥാന തലത്തിലാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.’ ഡോ പി കെ സുനിൽ പറഞ്ഞു.

തലയിൽ ആഴത്തിൽ മുറിവ്, തലയോട്ടിയുടെ പിന്നിലായി പൊട്ടൽ!! ഡോ. വിപിൻ‍ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ആരോ​ഗ്യസ്ഥിതി തൃപ്തികരം, ന്യൂറോസർജറി ഐസിയുവിൽ നിരീക്ഷണത്തിലെന്ന് ഡോ. റെനൂപ്

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026