BREAKING NEWS

ജില്ലാ ആശുപത്രിയിൽ കാഷ്വാലിറ്റിയിൽ രോ​ഗികളെ പരിശോധിക്കുന്ന ‘ഡോക്ടർ’, അറ്റൻ‍ഡർമാർക്ക് സംശയം, ചോദ്യം ചെയ്തപ്പോൾ വ്യാജൻ

· · 1 min read
Share: Copied!

ലഖ്നൗ: ഉത്തർപ്രദേശിൽ സർക്കാർ ആശുപത്രിയിൽ നിന്ന് വ്യാജ ഡോക്ടറെ പിടികൂടി. ഉത്തർപ്രദേശിലെ ബസ്തിയിലെ ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ രോഗികളെ പരിചരിക്കുന്ന വ്യാജ ഡോക്ടറെയാണ് അറ്റൻഡർമാർ പിടികൂടിയത്.

രാജ് കുമാർ എന്നയാൾ ഡോക്ടറുടെ വേഷത്തിൽ മാസ്‌കും സ്റ്റെതസ്കോപ്പും ധരിച്ച് വാർഡിലേക്ക് പ്രവേശിച്ചു. മുതിർന്ന ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഉൾപ്പെടെ പരിചരിക്കാൻ തുടങ്ങി. ഗുരുതരമായി പരിക്കേറ്റ രോഗിയുടെ കുടുംബം മരുന്നുകൾ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സംശയം ഉയർന്നത്. മറുപടി നൽകുന്നതിനുപകരം, വാർഡനോട് ചോദിച്ച് പറയുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് അറ്റൻഡർമാരിൽ സംശയമുണർത്തി.

താമസിയാതെ, ജീവനക്കാരും ബന്ധുക്കളും ഇയാളെ തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ തട്ടിപ്പ് വെളിച്ചത്തായി. ജനങ്ങൾ അയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഗുരുതരാവസ്ഥയിൽ ഭാര്യയെ ഒരാൾ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ട് മണിക്കൂറോളം ചികിത്സ ലഭിക്കാതെ കിടക്കുകയും പിന്നീട് മരിച്ചുവെന്നും കുടുംബം ആരോപിച്ചു. ഈ സമയത്ത്, വ്യാജ ഡോക്ടർ അത്യാഹിത വാർഡിൽ മെഡിക്കൽ സ്റ്റാഫായി വേഷമിട്ട് രോ​ഗികളെ പരിശോധിക്കുകയായിരുന്നു.

ജില്ലാ ആശുപത്രി എസ്‌ഐസി ഡോ. ഖാലിദ് റിസ്വാൻ സംഭവം സ്ഥിരീകരിച്ചു. ഡോക്ടറായി വേഷം ധരിച്ച് വാർഡിൽ ഒരു അജ്ഞാതൻ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. ആളുകൾ അയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
ഡോക്ടറുടെ ഫോണിൽ രോഗികളുടെ ഉൾപ്പെടെ ഒട്ടേറെ നഗ്നദൃശ്യങ്ങൾ, ഉടൻ ഫോൺ തിരികെ ലഭിച്ചില്ലെങ്കിൽ ഇക്കാര്യങ്ങൾ പുറത്തു വരുമെന്ന ഭീതിയിയിൽ ഡോക്ടർ പരാതി നൽകി- നടിയുടെ അഭിഭാഷകൻ കോടതിയിൽ!! ഡോക്ടറെ മർദിച്ച കേസിൽ നടി അതുല്യ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം
19 Nov 2026
BREAKING NEWS
‘ചരിത്രം കുറിക്കുകയാണ്; ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ല’: ട്രംപ്–ഷി–പുട്ടിൻ ത്രികക്ഷി ഉച്ചകോടിക്ക് തുടക്കം
19 Nov 2026
BREAKING NEWS
'കൂട്ടുത്തരവാദിത്തം നഷ്ടമായി, ടീം യുഡിഎഫ് ടീമല്ലാതായി; മുഖ്യമന്ത്രിക്ക് ഏകാധിപത്യ മനോഭാവം; കെപിസിസി പ്രസിഡന്റായ മന്ത്രിക്ക് പോലും തന്റെ അഭിപ്രായം പരസ്യമായി രേഖപ്പെടുത്തേണ്ടിവന്നു'; പിണറായി വിജയൻ
19 Nov 2026
BREAKING NEWS
"അന്ന് സംഘർഷമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയ സംഘത്തിൽ ഞാനും ഉണ്ടായിരുന്നു, ഞാൻ ഇറങ്ങിയില്ല, ഓട്ടോയിൽ നിന്നിറങ്ങിയ ജയരാജനടക്കമുള്ളവർക്ക് ഏറ് കിട്ടി, ആശുപത്രിയിൽ ആളുകൾക്കിടയിൽ നിന്ന് എന്ത് ഗൂഢാലോചന നടത്താനാണ് പറ്റുക? 14 വർഷത്തോളം അനുഭവിച്ച പ്രയാസത്തിന് അറുതിയായി"- കെ കെ ശൈലജ
19 Nov 2026