BREAKING NEWS

നീയെന്റെ എൻറെ മകളെ കൊന്നവനല്ലേ… മകൾ മരിച്ചതിൽ ഡോക്ടറെ വെട്ടി പിതാവ്, എത്തിയത് ആശുപത്രി സൂപ്രണ്ടിനെ ലക്ഷ്യമിട്ട്!! തലയ്ക്ക് ​ഗുരുതരമായി വെട്ടേറ്റ ഡോ. വിപിൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ

· · 1 min read
Share: Copied!

വയനാട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസുകാരിയുടെ പിതാവ് സനൂപാണ് കുട്ടിക്കും കുടുംബത്തിനും നീതിലഭിച്ചില്ലെന്നാരോപിച്ച് ഡോക്ടറെ വെട്ടിയത്. ​തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിലേക്ക് മാറ്റി. അതേസമയം ഡോക്ടറെ ആക്രമിച്ച സനൂപിനെ പോലീസ് പിടികൂടി. അക്രമി എത്തിയത് രണ്ടു മക്കളുമായാണ്. കുട്ടികളെ പുറത്ത് നിർത്തിയാണ് ഇയാൾ സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയത്. എന്നാൽ പിന്നീട് ഡോക്ടർ വിപിനെ വെട്ടുകയായിരുന്നു.

അതേസമയം പനി ബാധിച്ച മകളുമായി പിതാവ് എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു. തുടർന്ന് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുമ്പ് 9 വയസുകാരിയായ അനയ മരിക്കുകയായിരുന്നു. എന്നാൽ കുഞ്ഞിൻറെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടില്ലായെന്നും മരണ സർട്ടിഫിക്കറ്റ് ലഭിച്ചില്ല എന്നും സനൂപും കുടുംബവും ആരോപിച്ചു.

BREAKING NEWS
ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ
04 Nov 2026
BREAKING NEWS
ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ല, ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത്, സര്‍ക്കാര്‍ കൂടെയുണ്ട്, റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും- വി ഡി സതീശന്‍
04 Nov 2026
BREAKING NEWS
ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്, അവനെ കൊല്ലാനാണെങ്കിൽ അവനെ സ്‌നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, അഭിരാമിന്റെ കൊലപാതകത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി പെണ്‍സുഹൃത്ത്
04 Nov 2026
BREAKING NEWS
എട്ടുനിലയിൽ പൊട്ടിയിട്ടും ആത്മവിശ്വാസം കൈവിടാതെ തള്ളിമറിച്ച് അമേരിക്കൻ പ്രസിഡന്റ് വീണ്ടും? "ഞാൻ മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ വിജയം നേടാമായിരുന്നു, നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി"... ചരിത്രപരമായ തോൽവിയുടെ ഉത്തരവാദിത്വം നൈസായി സഹപ്രവർത്തകരിലേക്ക് വഴിമാറ്റി ട്രംപ്, പരാജയപ്പെട്ട റ...
04 Nov 2026