BREAKING NEWS

അപരിചിതരായ രണ്ടുപേര്‍ക്ക് എങ്ങനെയാണ് വിവാഹത്തിന് മുമ്പ് ശാരീരികബന്ധത്തിലേര്‍പ്പെടാനാകുന്നത്?? ഇത്തരം കാര്യങ്ങളില്‍ ആരെയും വിശ്വസിക്കരുത്, ബന്ധങ്ങളില്‍ ജാഗരൂകരായിരിക്കണം

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: വിവാഹത്തിനു മുമ്പ് ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ ആരെയും വിശ്വസിക്കരുതെന്ന് സുപ്രിംകോടതി. അപരിചിതരായ രണ്ടുപേര്‍ക്ക് എങ്ങനെയാണ് വിവാഹത്തിന് മുമ്പ് ശാരീരികബന്ധത്തിലേര്‍പ്പെടാനാകുന്നതെന്നും കോടതി ചോദിച്ചു. വ്യാജ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വാദം കേള്‍ക്കവേയാണ് സുപ്രിംകോടതി വാക്കാല്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഞങ്ങള്‍ കുറച്ച് പഴയ ചിന്താഗതിക്കാരായിക്കാം. എന്നാലും വിവാഹത്തിന് മുമ്പ് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ അവര്‍ എങ്ങനെയാണ് വിവാഹം കഴിക്കാതെ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. നിങ്ങള്‍ ശ്രദ്ധ കാണിക്കണം. ആരും വിവാഹത്തിന് മുമ്പ് ഇത്തരം കാര്യങ്ങളില്‍ ആരെയും വിശ്വസിക്കരുതെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

വിവാഹിതനായ യുവാവിനെതിരെ 30കാരി നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. 2022ല്‍ മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവാവ് വിവാഹവാഗ്ദാനം നല്‍കി ഡല്‍ഹിയിലും ദുബൈയിലും വെച്ച് ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് കേസ്.

തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. 2024ല്‍ യുവാവ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതോടെയാണ് പരാതിയുമായി ആദ്യ യുവതി രംഗത്തെത്തിയത്. ഈ കേസ് വിചാരണ ചെയ്ത് ശിക്ഷ വിധിക്കേണ്ട ഒന്നല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.

BREAKING NEWS
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, സർക്കാരിനും പ്രോസിക്യൂഷനുമെതിരെയാണു കോടതി നടപടികൾ, പരിഹസിക്കുകയും ചെയ്തു, എല്ലാം ഡ്രാമ, തോറ്റു പിന്മാറുമെന്നു കരുതേണ്ട, കേസുമായി മുന്നോട്ടുപോകും- ഭദ്രകീര്‍ത്തി
05 Nov 2026
BREAKING NEWS
അര്‍ധരാത്രി ക​ലാ​മ​ണ്ഡ​ലം വ​നി​താ ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി, വിദ്യാര്‍ത്ഥിനികള്‍ ബഹളം വച്ചതോടെ രക്ഷപ്പെടാന്‍ ശ്രമം, 22കാരന്‍ പിടിയില്‍, യുവതി വിളിച്ചിട്ട് വന്നതെന്ന് മൊഴി
05 Nov 2026
BREAKING NEWS
ചികിത്സാമുറികളില്‍ വെന്റിലേഷനില്ല, മുറികളുടെ കതകുകൾ ചേർത്തടയ്ക്കാൻ പോലും സാധിക്കുന്നില്ല, ലിഫ്റ്റുകള്‍ പ്രവര്‍ത്തന രഹിതം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ബ്ലോക്ക് നിര്‍മ്മാണത്തില്‍ അപാകത, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരന്‍
05 Nov 2026
BREAKING NEWS
ട്രംപുമായി കാണാനൊരുങ്ങി മോദി; ആസിയാൻ ഉച്ചകോടിക്കിടെ നിർണായക ചർച്ചയ്ക്ക് സാധ്യത; വ്യാപാര കരാറിലും പ്രതീക്ഷ
05 Nov 2026