BREAKING NEWS

തെരഞ്ഞെടുപ്പ് തോറ്റിരുന്നെങ്കില്‍ അതിന്റെ പഴി കെ.സി വേണുഗോപാലിന്റെ തോളിലാകുമായിരുന്നു, കെസിക്കെതിരെ സംഘടിതമായ ആക്രമണമാണ് നടന്നത്, അദ്ദേഹത്തെ ക്രൂരമായി വേട്ടയാടി, പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിനെ തഴഞ്ഞതിൽ പ്രതിഷേധത്തിലാണ് കെ.സി. പക്ഷം. കെ.സി. വേണുഗോപാലിനെ ക്രൂരമായി വേട്ടയാടിയെന്നും തിരഞ്ഞെടുപ്പിൽ തോറ്റിരുന്നെങ്കിൽ അതിന്റെ പഴി കെ.സി.ക്കായിരിക്കുമെന്നും കോൺഗ്രസ് നേതാവ് പഴകുളം മധു പറഞ്ഞു.

സംഘടിതമായ ആക്രമണം നടന്നെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ ഒന്നും പരിഗണിച്ചില്ലെന്നും പഴകുളം മധു പ്രതികരിച്ചു. ‘ഒന്നിലേറെ നേതാക്കൾ ഒരു സ്ഥാനത്തേക്ക് ആഗ്രഹിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ കൃത്രിമമായ പൊതുബോധം സൃഷ്ടിച്ച്, ഒരു വ്യക്തിയെ തിരഞ്ഞുപിടിച്ച് അവഹേളിക്കുക, ആക്രമിക്കുക. ഈ തിരഞ്ഞെടുപ്പിൽ ഒരു സംഘം, കെ.സി വേണുഗോപാൽ എന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയെ ക്രൂരമായി വേട്ടയാടി. സംഘടിതമായ ആക്രമണം നടന്നു.

അദ്ദേഹത്തിന്റെ സംഭാവനകൾ ഒന്നും പരിഗണിച്ചില്ല. കേരളത്തിൽ ഈ തിരഞ്ഞെടുപ്പിൽ തോറ്റിരുന്നെങ്കിൽ അതിന്റെ പഴി കെ.സി വേണുഗോപാലിന്റെ തോളിലാകുമായിരുന്നു. എവിടെയെല്ലാം ഇന്ത്യയിൽ തോൽക്കുന്നോ പഴി മുഴുവൻ വേണുഗോപാലിന്. എവിടെയെല്ലാം ജയിച്ചോ ഒരു അംഗീകാരവും വേണുഗോപാലിനില്ല.’ – പഴകുളം മധു പറഞ്ഞു.

BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026
BREAKING NEWS
കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം
30 Oct 2026
BREAKING NEWS
മഴ ചതിച്ചു, മുതിർന്ന നേതാക്കളെല്ലാം മഴയത്ത് നിൽക്കേണ്ടി വരും!! ​ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ് മാറ്റിവച്ചു; ഇന്ത്യ സഖ്യത്തിന്റെ പരിപാടി നാളെ, ഞായറാഴ്ചത്തെ റാലിയിൽ പ്രതിപക്ഷം ഒന്നിക്കും...ഇനി രാംലീല മൈതാനിയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുക, എത്രപേർ എത്തുന്നുവെന്നും എത്...
30 Oct 2026