BREAKING NEWS

പുറത്തേക്ക് വിളിച്ചിറക്കി സൗഹാര്‍ദപരമായി സംസാരിച്ചു, പിന്നാലെ കത്തിയെടുത്ത് ആഞ്ഞുകുത്തി, നിലത്തുവീണിട്ടും ക്രൂര ആക്രമണം, കഴുത്ത് അറുത്തുമാറ്റാനും ശ്രമം, ദിന്‍ഷയുടെ കൊലപാതകത്തിന് പിന്നില്‍ പ്രണയ നൈരാശ്യം, പ്രതിയുടെ മൊഴി പരസ്പരവിരുദ്ധം

· · 1 min read
Share: Copied!

പത്തനംതിട്ട: റിസോർട്ടിൽ ട്രെയിനി റിസപ്ഷനിസ്റ്റായി ജോലിചെയ്യുന്ന യുവതിയെ പുറത്തുനിന്നെത്തിയ യുവാവ് കുത്തിക്കൊന്നത് പ്രണയനൈരാശ്യം കാരണമാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാരാമണിലെ ഹോട്ടൽ ആൻഡ് റിസോർട്ട് ബാറിൽ ജോലി ചെയ്തിരുന്ന കൊല്ലം കുളത്തൂപ്പുഴ കാഞ്ഞിരോട്ട് കുന്നുംപുറം ദിൻഷാ മൻസിലിൽ കെ.ഷാജിയുടെ മകൾ ദിൻഷ (21) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് കോഴഞ്ചേരി വെണ്ണപ്രപാറയിൽ ജിത്തു(27)വിനെ പോലീസ് സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.50 കൂടിയാണ് സംഭവം. ഈമാസം 11-നാണ് ദിൻഷ റിസോർട്ടിൽ ജോലിക്ക് കയറിയത്. യുവതിയെ പുറത്തേക്ക് വിളിച്ചിറക്കി സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടയിലാണ് പ്രതി പ്രകോപിതനായി കൈയിലുണ്ടായിരുന്ന കത്തികൊണ്ട് കഴുത്തിൽ കുത്തിയത്.

അതിക്രൂരമായാണ് ജിത്തു ദിൻഷയെ കൊലപ്പെടുത്തിയത്. കഴുത്തിൽ കുത്തിയതുകൂടാതെ കഴുത്തറക്കാനും ശ്രമിച്ചു. സംഭവത്തിനുതൊട്ടുമുമ്പ് ഇരുവരും സൗഹാർദ്ദപരമായാണ് സംസാരിച്ചതെന്ന് സി.സി.ടി.വി.ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. പെട്ടെന്നാണ് പ്രതി പ്രകോപിതനാകുന്നതും കൈയിലുണ്ടായിരുന്ന കത്തിയെടുത്തു കുത്തിയതും. യുവതിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി ജിത്തു എത്തിയതെന്ന് ഇതു വ്യക്തമാക്കുന്നു. മാരാമൺ റിസോർട്ടിന്റെ റസ്റ്ററന്റിലേക്കുള്ള പ്രധാനകവാടം ഒഴിവാക്കി ചെറിയ ഓഡിറ്റോറിയത്തിന് സമീപത്താണ് പ്രതി കൊലപാതകം നടത്തിയത്. ഓഡിറ്റോറിയത്തിന്റെ മുൻവശത്തുള്ള ആൽത്തറയ്ക്ക് സമീപം വെച്ചാണ് ഇരുവരും സംസാരിച്ചത്. ദിൻഷയെ അങ്ങോട്ടേക്ക് ഇയാൾ വിളിച്ചതാണെന്നു കരുതുന്നു. ദാരുണമായ സംഭവത്തിന് മുമ്പ് ഇരുവരും റിസോർട്ടിനു പുറത്ത് അഞ്ചുമിനിറ്റോളം സംസാരിച്ചുനിന്നു. അതിനിടയ്ക്കാണ് പെൺകുട്ടിയെ ബലമായി പിടിച്ചുനിർത്തി കഴുത്തിൽ കുത്തിയത്. കുതറിമാറാൻ ശ്രമിച്ചപ്പോൾ വീണ്ടും രണ്ടുതവണ കൂടി കുത്തി. താഴെ വീണശേഷവും ആക്രമണം തുടർന്നു. നിലത്ത് വീണ പെൺകുട്ടിയെ വീണ്ടും കുത്തിയതിനുശേഷം കഴുത്തറക്കാനും ശ്രമിക്കുകയായിരുന്നു.

ഈ സമയം ദൂരെമാറി ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ബഹളംകേട്ട് സെക്യൂരിറ്റിക്കാരൻ ഓടിയെത്തിയപ്പോഴേക്കും പ്രതി കത്തിവീശി ഭയപ്പെടുത്തി. കൂടുതൽ ജീവനക്കാർ എത്തിയാണ് പ്രതിയെ കീഴ്‌പെടുത്തിയത്. ഇയാൾ കത്തി ഉപേക്ഷിച്ചശേഷമാണ് ജീവനക്കാർക്ക് പിടിക്കാനായത്. സംഭവം കണ്ട് ആദ്യം നടുങ്ങിയ ജീവനക്കാർ പ്രതിയെ പിടികൂടി കൈയും കാലും കെട്ടിയിട്ടാണ് പോലീസിന് കൈമാറിയത്. കോയിപ്രം പോലീസ് എത്തിയാണ് ദിൻഷയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെവെച്ച് മരണം സ്ഥിരീകരിച്ചു. പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് കൊലപാതക കാരണമെന്നുറപ്പിക്കുകയാണ് പോലീസ്. ഒരു വർഷത്തിലേറെ പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. വളരെ അടുത്ത് പരിചയം ആയി. പിന്നീട് ദിൻഷ പിന്മാറിയതോടെ ചതിക്കപ്പെട്ടെന്ന തോന്നലായി. തന്റെ കുറെയധികം പണവും നഷ്ടമായി എന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ദിൻഷ ട്രെയിനിയായി എത്തിയിട്ട് കുറച്ചുദിവസമേ ആയിട്ടുള്ളൂവെങ്കിലും എല്ലാവരുമായും പെട്ടെന്ന് സൗഹൃദത്തിലായിരുന്നു. കോഴഞ്ചേരി കീഴുകരയുള്ള വീട്ടിൽ ജിത്തുവും അച്ഛനും മാത്രമാണ് താമസം. അമ്മയും സഹോദരനും വിദേശത്താണ്. പ്രതിയെ പോലീസ് പ്രാഥമികമായി ചോദ്യം ചെയ്തതേയുള്ളൂ. പ്രതി പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാൽ സാവധാനം ചോദ്യംചെയ്താൽ മതിയെന്ന തീരുമാനത്തിലാണ് പോലീസ്. കൊലപാതകം നടത്തിയതിന്റെ മാനസിക സമ്മർദ്ദത്തിലാണ് പ്രതിയെന്ന് പോലീസ് പറയുന്നു. പോലീസ് വീണ്ടും പ്രതിയെ ചോദ്യം ചെയ്യും. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. തിരുവല്ല ഡിവൈ.എസ്.പി. പി.ആർ. സന്തോഷ്, കീഴ്വായ്പൂര് സി.ഐ. ജി.സുരേഷ് കുമാർ, ഫൊറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്ത് എത്തി.

BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026
BREAKING NEWS
ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ...ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാ...
27 Oct 2026