CINEMA

മുൻകൂട്ടി പറയാതെ കയ്യിൽനിന്നിട്ടു അഭിനയിക്കുന്നത് അത്ര നല്ല കാര്യമല്ല, അതിനി എത്ര നല്ല നടനായാലും- ​ജ​ഗതിയുടെ ശൈലിയെ വിമർശിച്ച് സംവിധായകൻ ലാൽ

· · 1 min read
Share: Copied!

അതുല്യ കലാകാരനും നടനുമായ ജഗതി ശ്രീകുമാറിന്റെ അഭിനയ ശൈലിയെ വിമർശിച്ച് നടനും സംവിധായകനുമായ ലാൽ നടത്തിയ പരാമർശം ചർച്ചയാകുന്നു. ഷോട്ടിനിടെ ചില ഡയലോഗുകളോ മാനറിസങ്ങളോ കയ്യിൽ നിന്ന് ഇട്ട് അഭിനയിക്കുന്ന ജഗതിയുടെ ശൈലിയെക്കുറിച്ചായിരുന്നു ലാലിന്റെ പരാമർശം. സംവിധായകനോട് മുൻകൂട്ടി പറയാതെ ഷോട്ടിൽ കയ്യിൽ നിന്നിട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയാത്ത കാര്യമാണെന്ന് ലാൽ പറയുന്നു. സംവിധായകൻ ചെയ്യാൻ പറഞ്ഞേൽപ്പിക്കുന്നത് മാറ്റുന്നത് നല്ലതല്ലെന്നും അത് ഒപ്പം അഭിനയിക്കുന്ന ആളെ ബുദ്ധിമുട്ടിലാക്കുമെന്നുമായിരുന്നു ലാലിന്റെ നിരീക്ഷണം. അതേസമയം ലാലിനെ അനുകൂലിച്ചും വിയോജിച്ചും നിരവധി പേർ രംഗത്തെത്തി. ‘കേരള ക്രൈം ഫയൽസ്’ വെബ് സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സൈന പ്ലസിനു നൽകിയ അഭിമുഖത്തിലാണ് ലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

ലാലിന്റെ വാക്കുകൾ ഇങ്ങനെ: ‘‘അമ്പിളിച്ചേട്ടനെപറ്റി പറയുമ്പോൾ ഏറ്റവും കൂടുതൽ പറയുന്ന ഒരു കാര്യമാണ്, പുള്ളി ഷോട്ട് എടുക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗ് പറയും, ചില ചലനങ്ങൾ അല്ലെങ്കിൽ മാനറിസങ്ങൾ ഇടും. അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണ്. അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്തു കഴിഞ്ഞാൽ സംവിധായകൻ നിർബന്ധമായും പറയണം, ഒന്നുകിൽ അതു പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്നു പറയണം അല്ലെങ്കിൽ നന്നായിരുന്നു, അതുകൊണ്ട് ഓക്കെ എന്നു പറയണം. അതല്ലെങ്കിൽ അതു വേണ്ട എന്നു പറഞ്ഞ് മാറ്റണം.

അതൊന്നും പറയാതെ അതൊരു കഴിവായിട്ടും മിടുക്കായിട്ടും വയ്ക്കുന്നത് ഒട്ടും ശരിയായിട്ടുള്ള കാര്യമല്ല. അത് ഏതു വലിയ നടനാണെങ്കിലും. അത് ആ സീനിനെ ബാധിക്കുമോ എന്നുള്ളതിനേക്കാൾ ഉപരിയായി കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകൾ ഉണ്ട്. നമ്മൾ ഒരു കാര്യം തീരുമാനിച്ച് ഉറപ്പിച്ചാണ് പോയിരിക്കുന്നത്. ഇയാൾ പറഞ്ഞു നിർത്തുന്ന ഡയലോഗിന്റെ അവസാന വാക്ക് ഇതാണ്, ആ വാക്ക് ബന്ധപ്പെട്ടായിരിക്കും ചിലപ്പോൾ ഞാൻ ഡയലോഗ് പറയേണ്ടത്. ആ കണക്‌ഷൻ നഷ്ടപ്പെട്ടു കഴിഞ്ഞാൽ നമുക്കത് പറയാൻ ബുദ്ധിമുട്ട് വരും.

ഒരുപക്ഷെ നമ്മൾ പറഞ്ഞു ഒപ്പിക്കുമായിരിക്കും. പക്ഷേ അത് നമ്മുടെ പറഞ്ഞൊപ്പിക്കൽ മാത്രമാകും. അങ്ങനെ വരുമ്പോൾ ദുർബലം ആകുന്നത് എതിരെ നിൽക്കുന്ന നടനാണ്. അദ്ദേഹം അവിടെ ജയിക്കും. ഇവിടെ ഒരാൾ അതിനൊപ്പം പരാജയപ്പെടും. അതുകൊണ്ട് അതൊട്ടും ശരിയായിട്ടുള്ള കാര്യമല്ല. ഈ സ്വന്തമായി അല്ലെങ്കിൽ സ്പൊണ്ടേനിയസ് ആയി ഇടുക എന്നു പറയുന്നത് ഒട്ടും നല്ല ലക്ഷണമല്ല.’’

‘ഞാൻ പറഞ്ഞത് 50 കൊല്ലം മുമ്പുള്ള കാര്യം, ചരിത്രത്തെ അതിന്റെ ​ഭാ​ഗമായി പഠിക്കാണം!! നിലമ്പൂരിൽ ഒരു വോട്ടുപോലും സിപിഎമ്മിന് കുറയില്ല’- മലക്കംമറിഞ്ഞ് എംവി ​ഗോവിന്ദൻ

 

 

BREAKING NEWS
നിയമനം നടത്തിയിട്ട് ഒരാഴ്ചമാത്രം; പ്രസ് സെക്രട്ടറി കാറ്റി സക്കറിയയെ പുറത്താക്കി ട്രംപ്; നടപടി ബാർ പരീക്ഷ പാസായിട്ടില്ലെന്ന വിവാദങ്ങളെ തുടർന്ന്
17 Oct 2026
BREAKING NEWS
ഇറാന്റെ ആണവകേന്ദ്രം ആക്രമിച്ചേക്കും; പിക്കാക്‌സ് മലനിര ലക്ഷ്യമിടുന്നെന്ന് ട്രംപ്; ’വേ​ഗം തകർക്കും’
17 Oct 2026
BREAKING NEWS
’സ്വയം പ്രതിരോധിക്കാൻ ആർക്കും അവകാശമുണ്ട്’; സൗദിയെ പിന്തുണച്ച് യു.എൻ സുരക്ഷാ കൗൺസിൽ; തങ്ങൾക്കെതിരെ നടത്തിയ 2,388 ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് നല്കികൊണ്ടിരിക്കുന്നതെന്ന് ഹൂത്തികൾ; ​ഗൾഫ് വിമാന സർവ്വീസുകൾ പ്രതിസന്ധിയിൽ
17 Oct 2026
BREAKING NEWS
’മത്സരം വേണ്ട, പതിയെ പോകൂ’; പേടിച്ചരണ്ട യാത്രക്കാർ പല തവണ പറഞ്ഞിട്ടും കൂസലില്ലാതെ ജീവനക്കാർ; ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് 20ഓളം യാത്രക്കാർക്ക് പരിക്ക്
17 Oct 2026