BREAKING NEWS

കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ പൈസ കൊണ്ട് സ്വപ്‌നവാഹനം വാങ്ങിയതിന് തൂക്കുകയർ തന്നെ വാങ്ങിക്കൊടുക്കണം, വാഹനം കടത്താൻ കൈക്കൂലി വാങ്ങി ഒത്താശ ചെയ്ത ഉദ്യോ​ഗസ്ഥർക്ക് പറ്റുമെങ്കിൽ പരമോന്നത ബഹുമതി എങ്കിലും തരപ്പെടുത്തിക്കൊടുക്കണം, ‘ഓപ്പറേഷന്‍ നുംഖോറിനെ പരിഹസിച്ച് സംവിധായകൻ പ്രവീണ്‍ നാരായണന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ഭൂട്ടാനില്‍നിന്ന് കേരളത്തിലേക്ക് കടത്തിയ വാഹനങ്ങള്‍ കണ്ടുകെട്ടാനുള്ള കസ്റ്റംസ് ദൗത്യം ‘ഓപ്പറേഷന്‍ നുംഖോറി’ല്‍ പ്രതികരണവുമായി  ‘ജെഎസ്‌കെ: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. കഷ്ടപ്പെട്ടുണ്ടാക്കിയ പണംകൊണ്ട് സ്വപ്‌നവാഹനം വാങ്ങിയതിന്, സാധിക്കുമെങ്കില്‍ തൂക്കുകയര്‍ തന്നെ വാങ്ങിക്കൊടുക്കണമെന്ന് പ്രവീണ്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പരിഹസിച്ചു. വാഹനം കടത്താന്‍ ഒത്താശചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ബഹുമതികള്‍ക്ക് ശുപാര്‍ശചെയ്യണമെന്നും പ്രവീണ്‍ കുറിച്ചു.’ഞാന്‍ എഴുതി സംവിധാനംചെയ്ത, ഇന്ത്യ മുഴുവന്‍ വിവാദവും വാര്‍ത്തയുമായ സിനിമയെപ്പറ്റിയുള്ള ഒരുപോസ്റ്റിലും ഉണ്ടാവാത്ത അത്രക്കും ട്രാഫിക് കഴിഞ്ഞദിവസം വണ്ടിവാങ്ങുന്നതുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റില്‍ ഉണ്ടായി.

ഏകദേശം അഞ്ചുലക്ഷത്തിനുമുകളിലാണ് ടോട്ടല്‍ വ്യൂവര്‍ഷിപ്പ്. കാര്‍ തപ്പിപ്പോയ പോക്കില്‍ ഞാനും ഒന്നുരണ്ടു റീ- രജിസ്റ്റര്‍ഡ് വണ്ടികള്‍ വെറുതെ ഒരു കൗതുകത്തിന് കാണുകയുണ്ടായി. അദര്‍ സ്റ്റേറ്റ് വാഹനങ്ങള്‍ വേണ്ട എന്നുതോന്നിയതുകൊണ്ട് അധികം അങ്ങട്ട് പോയില്ല. അന്നേരമാണ് ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ‘ഓപ്പറേഷന്‍ നുംഖോര്‍’ വരുന്നത്’, സംവിധായകന്‍ ആമുഖമായി കുറിച്ചു.’പക്ഷേ, ഒരു സംശയം ഉള്ളത്, 200 കാറുകള്‍ അതിര്‍ത്തി സുരഷാസേനയേയും കസ്റ്റംസിനേയും വെട്ടിച്ച്, ഭൂട്ടാന്‍ അതിര്‍ത്തി കടന്ന്, ഇന്ത്യയിലെത്തി അതിനുശേഷം ഒരുസംസ്ഥാനത്തിന്റെ ആര്‍ട്ടിഒയില്‍ രജിസ്റ്റര്‍ചെയ്ത് നിരാക്ഷേപപത്രംവാങ്ങി കേരളത്തില്‍ എത്തിച്ച്, ഇന്‍ഷുറന്‍സ്, ടാക്‌സ് അതിന് ജിഎസ്ടി, പുകപരിശോധന എല്ലാംചെയ്ത് അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ്, വണ്ടി വാങ്ങിച്ചവരുടെ വീട് റെയ്ഡുചെയ്തു വണ്ടി പിടിച്ചു കൊണ്ട് പോവുക! ശ്വസിക്കുന്ന വായു ഒഴികെ എല്ലാത്തിനും നികുതി അടച്ചു ജീവിക്കുന്ന പൗരന്‍ അവന്റെ അധ്വാനംകൊണ്ട് കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ പൈസവെച്ച് ഒരു സ്വപ്‌നവാഹനം വാങ്ങിയതിന് സാധിക്കുമെങ്കില്‍ ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷയായ തൂക്കുകയര്‍ തന്നെ വാങ്ങി കൊടുക്കണം.

കൂടാതെ, തുടക്കം മുതല്‍ ഒടുക്കം വരെ കൈക്കൂലി വാങ്ങി ഇതിന് ഒത്താശ പാടിക്കൊടുത്ത ഉദ്യോഗസ്ഥവൃന്ദങ്ങള്‍ക്ക്, സത്യസന്ധമായും നൂറുശതമാനം അര്‍പ്പണ ബോധത്തോടേയും ജോലി ചെയ്തതിനു ഇന്ത്യന്‍ പ്രസിഡന്റിന്റെ കയ്യില്‍നിന്നും ഏതെങ്കിലും പരമോന്നത ബഹുമതിയും കൂടാതെ ശമ്പളവും അലവന്‍സും കൂട്ടിക്കൊടുക്കുവാനായി ശുപാര്‍ശയും ചെയ്യണം എന്നാണ് എന്റെ അഭ്യര്‍ഥന’, എന്നാണ് പരിഹാസപോസ്റ്റ് അവസാനിക്കുന്നത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026