BREAKING NEWS

വര്‍ഷങ്ങള്‍ നീണ്ട ഡേറ്റിംഗിനൊടുവിൽ വിവാഹത്തിലൂടെ ഒരുമിച്ചിട്ട് ദിവസങ്ങൾ മാത്രം, നോവുതീർത്ത് റൂത്തിനും മൂന്നു മക്കൾക്കുമൊപ്പമുള്ള ജോട്ടയുടെ ചിത്രങ്ങൾ

· · 1 min read
Share: Copied!

മഡ്രിഡ്: സ്പെയിനിൽ വച്ചുണ്ടായ കാർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ലിവർപൂളിന്റെ ഇരുപത്തെട്ടുകാരനായ പോർച്ചുഗീസ് താരം ഡിയേഗോ ജോട്ട വിവാഹിതനായത് ഏതാനും ദിവസങ്ങൾക്കു മുൻപ്. വർഷങ്ങൾ നീണ്ട ഡേറ്റിംഗിനൊടുവിൽ ബാല്യകാല സുഹൃത്തും ദീർഘകാല പങ്കാളിയുമായ റൂത്ത് കാർഡോസോയെ ഇക്കഴിഞ്ഞ ജൂൺ 22നാണ് ജോട്ട വിവാഹം ചെയ്തത്. ഇരുവർക്കും മൂന്നു കുഞ്ഞുങ്ങളുമുണ്ട്.

ഇപ്പോൾ നൊമ്പരം തീർക്കുകയാണ് ജോട്ട സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഭാര്യയ്ക്കും മക്കൾക്കും ഒപ്പമുള്ള വിവാഹ ചിത്രങ്ങൾ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒടുവിൽ വിവാഹത്തിലേക്ക് കാലെടുത്തുവച്ച റൂത്തിനു മുന്നിലേക്കാണ് ജോട്ടയുടെ ദാരുണമായ മരണ വാർത്ത എത്തിയത്.

വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയിൽ വ്യാഴാഴ്ച പുലർച്ചെ 12.30നായിരുന്നു അപകടം . ബെനവെന്റെയിലേക്കുള്ള യാത്രയ്‌ക്കിടെ, സ്പെയിനിലെ പൗരാണിക നഗരമായ വല്ലാദോലിദിന് 70 മൈൽ പടിഞ്ഞാറായി പലാസിയോസ് ഡി സനാബ്രിയയ്ക്കു സമീപമുള്ള റെയാസ് ബജാസ് ഹൈവേയിൽ (എ–52) കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കത്തുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ടയർ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. കാറിൽ ജോട്ടയ്‌ക്കൊപ്പം ഉണ്ടായിരുന്ന പ്രഫഷനൽ ഫുട്ബോൾ താരം കൂടിയായ സഹോദരൻ ആന്ദ്രെ സിൽവയും (26) അപകടത്തിൽ മരിച്ചു.

 

 

View this post on Instagram

 

A post shared by Rute Cardoso 🎀 (@rutecfcardoso14)

BREAKING NEWS
’ വിവാഹം ഉടനുണ്ടാകും; എന്റെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും അഹങ്കാരവും ഒപ്പം ​ഗുണവശങ്ങളും മനസിലാക്കിയ ഒരാളെ കണ്ടെത്തി; പണവും പ്രശസ്തിയുമല്ല, സമാധാനമാണ് പ്രധാനം; ’; വ്യക്തി ജീവിതത്തിലെ പ്രധാന വിശേഷം പങ്കുവച്ച് ​ഗായിക റിമി ടോമി
01 Nov 2026
BREAKING NEWS
2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്, സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം
01 Nov 2026
BREAKING NEWS
’10 ലക്ഷത്തോളം പേർ അണിനിരക്കും’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം
01 Nov 2026
BREAKING NEWS
വയനാട് പഠനയാത്ര വിവാദം: സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു, മൂന്നുദിവസം നടത്തേണ്ട യാത്ര അഞ്ച് ദിവസം വരെ നീട്ടി, മീനങ്ങാടി ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി
01 Nov 2026