മസ്കറ്റ്: ഒമാൻ തീരത്ത് 14 ഇന്ത്യക്കാരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങിയതായി റിപ്പോർട്ട്. ശനിയാഴ്ച റാസ് അൽ ഹദ്ദിന്കിഴക്കായി ഏകദേശം 80 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്.
അപകടത്തെക്കുറിച്ചുള്ള നിർണായക വിവരം മേരിക്കൻ നാവികസേനയാണ് ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയത്. തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കി. അമേരിക്കൻ നാവികസേനയുടെ പി-8 നിരീക്ഷണ വിമാനം അപകടത്തിൽപ്പെട്ടവർക്കായി ലൈഫ് റാഫ്റ്റ് താഴെയിറക്കുകയും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായം നൽകുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, മർച്ചന്റ് വെസൽ ജബൽ അലി 9 രക്ഷാദൗത്യത്തിനായി സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അമേരിക്കൻ നാവികസേന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ Indian Navyയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
അപകടത്തിൽപ്പെട്ടവരുടെ നിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. കപ്പൽ മുങ്ങാനുണ്ടായ കാരണം വ്യക്തമല്ല.
‘ആദ്യം സ്വന്തം പാർട്ടിയിലെ അവതാരങ്ങളെ പരിശോധിക്കൂ’; ബിനോയ് വിശ്വത്തിന് പിണറായിയുടെ മറുപടി
















































