BREAKING NEWS

വിമാനത്തിൽവച്ച് മൊബൈലിന് ചാർജ് തീർന്നാൽ ഇനി മാനത്തേക്കും നോക്കിയിരിക്കാം… വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗം നിരോധിച്ച് ഡിജിസിഎ, ഫോണുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ചാർജ് ചെയ്യാനും വിലക്ക്

· · 1 min read
Share: Copied!

ന്യൂഡൽഹി: വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗം നിരോധിച്ച് ഡിജിസിഎയുടെ അറിയിപ്പ്. വിമാനങ്ങളിൽ പവർ ബാങ്കിൽ നിന്ന് തീപടർന്നുള്ള അപകടങ്ങളെ തുടർന്നാണ് നിർണായക ഉത്തരവ് ഡിജിസിഎ പുറത്തിറക്കിയത്. വിമാനയാത്രക്കിടെ ഫോണുകളും മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങളും ചാർജ് ചെയ്യരുതെന്നും ഉത്തരവിലുണ്ട്. വിമാനത്തിൻറെ സീറ്റിന് സമീപമുള്ള പവർ ഔട്ട്ലെറ്റ് വഴി ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനും നിരോധനമുണ്ട്. പവർ ബാങ്കുകളും മറ്റു ലിഥിയം ബാറ്ററിയടക്കമുള്ളവയും അടങ്ങിയ ഹാൻഡ് ബാഗ് സീറ്റിന് മുകളിലെ ക്യാബിനുള്ളിൽ വെയ്ക്കരുതെന്നും നിർദേശമുണ്ട്.

അതുപോലെ ക്യാമറകളുടെ അടക്കം ബാറ്ററികളും മുകളിൽ വെയ്ക്കാൻ പാടില്ല. വിമാനയാത്രക്കിടെ പവർ ബാങ്കുകൾ കൈവശം വെക്കാമെങ്കിലും അവ ഉപയോഗിക്കാൻ പാടില്ലെന്നാണ് കർശന നിർദേശം. പവർ ബാങ്കും ബാറ്ററികളുമടക്കം യാത്രക്കാർ ഇരിക്കുന്നതിന് സമീപം തന്നെ സൂക്ഷിക്കണമെന്നാണ് നിർദേശം. വിമാനത്താവളങ്ങളിൽ ഇതുസംബന്ധിച്ച നിർദേശം പരസ്യപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഇൻഡിഗോ വിമാനത്തിൽ അടുത്തിടെ പവർ ബാങ്കിൽ നിന്ന് തീപടർന്ന സംഭവം ഉണ്ടായിരുന്നു. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായാണ് പുതിയ ഉത്തരവിറക്കിയത്.

BREAKING NEWS
13കാരായ ഇരട്ടസഹോദരങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തി; കുട്ടികളുടെ കഴുത്തറുത്ത നിലയിൽ, ദേഹമാസകലം മുറിവുകൾ; തലയ്ക്ക് പരിക്ക്; അവിഹിത ബന്ധം ചോദ്യം ചെയ്തിന്റെ പകയിൽ അമ്മയും കാമുകനും മൂത്തമകനും കൊലപ്പെടുത്തിയതെന്ന് പോലീസ്, മൂവരും കസ്റ്റഡിയിൽ
21 Oct 2026
BREAKING NEWS
എസ്ബിഐയിൽ സൈബറാക്രമണം; 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്
21 Oct 2026
BREAKING NEWS
ടൈഗർ ഷ്രോഫിനെ വെ‌ടിവെക്കാനുള്ള തോക്ക് ട്രെയിൻ മാർ​ഗം എത്തിച്ചത് ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് യുവതികൾ!! തോക്ക് കൈമാറിയത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക്... യുവതികൾ ഉൾപ്പെടെ ആയുധങ്ങൾ എത്തിച്ച നാല് പേർകൂടി അറസ്റ്റിൽ, പിടിയിലായത് 19നും 23 നും ഇടയിൽ പ്രായമുള്ളവർ
21 Oct 2026
BREAKING NEWS
സ്കൂട്ടർ നിയന്ത്രണം വിട്ട് ബസിൽ ഇടിച്ചുകയറി, സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
21 Oct 2026