BREAKING NEWS

ക്ഷുദ്രപ്രയോഗങ്ങൾ കൊണ്ട് പ്രശ്നങ്ങൾ തീരുമെങ്കില്‍ ഡ്രോണുകൾക്ക് പകരം നാരങ്ങയും മുളകും ഉപയോഗിച്ചാകും യുദ്ധങ്ങള്‍ നടക്കുക, എട്ടോ പത്തോ ആൾദൈവങ്ങൾ ഉണ്ടെങ്കിൽ പാകിസ്താനിലെ തീവ്രവാദികളെ സൂചി ഉപയോഗിച്ച് ഇല്ലാതാക്കാമായിരുന്നു, അന്ധവിശ്വാസങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

· · 1 min read
Share: Copied!

മുംബൈ: അന്ധവിശ്വാസങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ജോത്സ്യൻ അശോക് ഖാരത്തിനെതിരെയുള്ള ബലാത്സംഗക്കേസിന്‍റെ അന്വേഷണത്തെക്കുറിച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അന്ധവിശ്വാസം കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമായിരുന്നെങ്കിൽ നമ്മൾ ഖാരത്തിനെ ട്രംപിന്റെ ഉപദേശകനാക്കുമായിരുന്നു. ഡ്രോണുകൾക്ക് പകരം നാരങ്ങയും മുളകും ഉപയോഗിച്ചാകുമായിരുന്നു യുദ്ധങ്ങൾ നടക്കുക’ വ്യാജ സിദ്ധന്മാരെ പരിഹസിച്ചുകൊണ്ട് അദ്ദേഹം കൂട്ടിചേർത്തു. നമുക്ക് ഇവിടെയിരുന്ന് ഒരു സൂചി ഉപയോഗിച്ച് പാകിസ്താനിലെ തീവ്രവാദികളെ ഇല്ലാതാക്കാമായിരുന്നു അതിർത്തിയിലേക്ക് സൈനികരെ അയക്കേണ്ടി വരില്ലായിരുന്നു. ഇത്തരത്തിലുള്ള എട്ടോ പത്തോ ആൾദൈവങ്ങൾ ഉണ്ടെങ്കിൽ ആ ജോലി നടക്കുമായിരുന്നെന്നും അദ്ദേഹം പരിഹാസേന വ്യക്തമാക്കി.

‘ക്ഷുദ്രപ്രയോഗങ്ങൾ കൊണ്ട് പ്രശ്നങ്ങൾ തീരുമായിരുന്നെങ്കിൽ നമുക്ക് ആയുധങ്ങളോ സൈനിക നീക്കങ്ങളോ ഭരണകൂടമോ ഒന്നും ആവശ്യമില്ലായിരുന്നു എല്ലാം ഇവിടെയിരുന്ന് തന്നെ ചെയ്യാം’ഫഡ്നാവിസിന്‍റെ പ്രസ്താവനകൾ കൈയടികളോടെയാണ് സഭ സ്വീകരിച്ചത്. ഒറ്റപ്പെട്ട പരാതിയിൽ തുടങ്ങി, ചൂഷണം, ആഭിചാരക്രിയകൾ തുടങ്ങിയ വ്യാപകമായ ആരോപണങ്ങളുയർന്ന ഖാരത്തിന്റെ കേസിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് അദ്ദേഹം സഭാംഗങ്ങളോട് അഭ്യർഥിച്ചു. ആരുടെയെങ്കിലും പക്കൽ എന്തെങ്കിലും വിവരമുണ്ടെങ്കിൽ അത് ഭരണകൂടത്തിന് കൈമാറണം.

ഭാവിയിൽ ഇത്തരം പ്രവർത്തികൾ ചെയ്യാൻ ആരും മുതിരാത്ത വിധം മാതൃകാപരമായ ശിക്ഷ അയാൾക്ക് നൽകണം. വിശ്വാസത്തിന് സമൂഹത്തിൽ സ്ഥാനമുണ്ടെങ്കിലും അന്ധവിശ്വാസം അപകടകരമാണെന്ന് അദ്ദേഹം ആവർത്തിച്ചു. ‘നമുക്ക് വിശ്വാസമുണ്ട്. എന്നാൽ വിശ്വാസവും അന്ധവിശ്വാസവും തമ്മിൽ വ്യത്യാസവുമുണ്ട്. ആ അതിർവരമ്പ് ലംഘിക്കപ്പെടുമ്പോൾ ബുദ്ധി നഷ്ടപ്പെടുന്നതെങ്ങനെയാണെന്ന് നമ്മൾ കണ്ടതാണ്’ അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയുടെ പാരമ്പര്യത്തെ മുൻനിർത്തി സംസാരിച്ച മുഖ്യമന്ത്രി, വിശുദ്ധന്മാർ പോലും അന്ധവിശ്വാസങ്ങളെ എതിർത്തിട്ടുണ്ടെന്ന് ഓർമിപ്പിച്ചു.

BREAKING NEWS
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെ ബൈക്കിൽ പിന്തുടർന്ന് വെട്ടിവീഴ്ത്തി ഭർത്താവ്; തലയ്ക്കും കൈകൾക്കും ഗുരുതര പരിക്കേറ്റ് റോഡിൽ വീണ ശേഷവും ആക്രമണം തുടർന്നു; നാട്ടുകാർ ഓടിക്കൂടിയതോടെ ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ
31 Oct 2026
BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026