BREAKING NEWS

രേഖകൾ മൂടി വെച്ചങ്കിൽ അർത്ഥം ഷെയർ കിട്ടിയെന്നല്ലേ? വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കി? സർക്കാരും ദേവസ്വവും മറുപടി പറയണം, ദേവസ്വം മന്ത്രിയും ബോർഡ്‌ പ്രസിഡന്റും രാജി വയ്ക്കണം, സിബിഐ അന്വേഷണമില്ലെങ്കിൽ യുഡിഎഫ് പ്രക്ഷോഭത്തിനിറങ്ങും- വിഡി സതീശൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രിയും ബോർഡ്‌ പ്രസിഡന്റും അടിയന്തിരമായി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ വിഷയം ​ഗൗരവമുള്ളതാണെന്നും സിബിഐ അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നത്. വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ദേവസ്വവും മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ്.

സംഭവം ഇത്ര വിവാദമായിട്ടും ഈ വിഷയത്തിൽ മുഖ്യമന്ത്രി മിണ്ടുന്നില്ല. സിബിഐ അന്വേഷണമില്ലെങ്കിൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും വിഡി സതീശൻ വ്യക്തമാക്കി.

ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണം ഇവിടുന്ന് തന്നെ അടിച്ചു മാറ്റി പിന്നീട് ചെന്നൈയിൽ എത്തിച്ചുവെന്ന് കരുതേണ്ടി വരും. 2019 ൽ സ്വർണം നഷ്ടപ്പെട്ടുവെന്ന് തെളിഞ്ഞതാണ്. ദേവസ്വത്തിൻറെ കയ്യിൽ അതിൻറെ രേഖയുണ്ട്. എന്നാൽ അതു പുറത്തുപറയാതെ മൂടിവെക്കുകയാണ് ചെയ്തത്. മൂടിവെച്ചതിൻറെ അർത്ഥം ഷെയർ കിട്ടിയിട്ടുണ്ട് എന്നാണ്. ഇടനിലക്കാരനായാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വെച്ചിരിക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു. ആദ്യം കൊണ്ട് പോയ സ്പോൺസർ കള്ളത്തരം കാണിച്ചുവെന്ന് ദേവസ്വത്തിന് അറിയാം. വീണ്ടും അയാളെ തന്നെ വിളിച്ചു വരുത്തി. അയാൾ കളവ് നടത്തിയിട്ടുണ്ട് എന്ന് മനസിലായെങ്കിൽ പിന്നെന്തിന് വീണ്ടും വിളിച്ചു എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

മഹാഭാ​ഗ്യമെന്ന് കരുതിയത് ഇങ്ങനൊരു പണിയാകുമെന്ന് പ്രതീക്ഷിച്ചില്ല, അയ്യന്റെ ഒരു രൂപ പോലും തൊട്ടാൽ അനുഭവിക്കേണ്ടി വരും, തെറ്റ് ചെയ്തവർ പിടിക്കപ്പെടണമെന്ന് ജയറാം

BREAKING NEWS
ക്വാളിറ്റി ഇല്ലാത്ത ഉപകരണങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയത്, വെന്റിലേറ്റർ അടക്കമുള്ളവ ഉപയോഗ ശൂന്യമായി കിടക്കുന്നു, തീപിടുത്തത്തിൽ നശിച്ചതില്‍ കൂടുതലും രേഖകള്‍ - അബിന്‍ വര്‍ക്കി
26 Oct 2026
BREAKING NEWS
‘സുഹൈൽ കുടിച്ച് വണ്ടിയോടിച്ചു, ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു, മൂന്നുപേർ മരിച്ചു, പേടിച്ച് വിറച്ചുപോയി, ഞങ്ങൾ ഓടി രക്ഷപ്പെട്ടു’; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ പോലീസ് സമർപ്പിച്ചത് മൂന്നാം പ്രതി ജോയിന്റെ ഫോണിൽ നിന്നും അയച്ച ശബ്ദ സന്ദേശം
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026
BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026