BREAKING NEWS

ഇസ്ലാമാബാദില്‍ എത്തിപ്പെട്ടതുപോലെ തോനുന്നു!!! ബാങ്ക് വിളി മേല്‍ക്കൂരകള്‍ക്ക് മുകളില്‍ കേള്‍ക്കരുത്, അതിന് ഇവിടെ സ്ഥാനവമില്ല, പുതിയ നീക്കവുമായി ഡെന്‍മാര്‍ക്ക്

· · 1 min read
Share: Copied!

കോപ്പന്‍ഹേഗന്‍: രാജ്യത്തെ ചില സ്ഥലങ്ങള്‍ ‘ഇസ്ലാമാബാദിന്റെ ഒരു പ്രാന്തപ്രദേശം’ പോലെയാണ് തോന്നുന്നതെന്നും ബാങ്ക് വിളി നിരോധിക്കണമെന്നും ഡെന്‍മാര്‍ക്ക് ഇമിഗ്രേഷന്‍ മന്ത്രി മോര്‍ട്ടന്‍ ബോഡ്‌സ്‌കോവ്. ഡെന്‍മാര്‍ക്കിലെ പൊതുവിടങ്ങള്‍ പതുക്കെ ഇസ്ലാമികവല്‍ക്കരിക്കപ്പെടുകയാണെന്ന് ബോഡ്സ്‌കോവ് ആരോപിച്ചു.

ബാങ്ക് വിളി ഡാനിഷ് മേല്‍ക്കൂരകള്‍ക്ക് മുകളിലൂടെ കേള്‍ക്കരുതെന്നും ഡെന്‍മാര്‍ക്കിലൂടെ നടക്കുമ്പോള്‍ തങ്ങള്‍ ഇസ്ലാമാബാദില്‍ എത്തിപ്പെട്ടതായി ആര്‍ക്കും തോന്നരുതെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് വിളി ഡാനിഷ് മേല്‍ക്കൂരകള്‍ക്ക് മുകളിലൂടെ കേള്‍ക്കാന്‍ പാടില്ല. അതിന് ഡെന്‍മാര്‍ക്കില്‍ സ്ഥാനമില്ല. ഡെന്‍മാര്‍ക്കിലൂടെ നടക്കുമ്പോള്‍ ഇസ്ലാമാബാദിന്റെ പ്രാന്തപ്രദേശത്ത് എത്തിപ്പെട്ടെന്നു തോന്നരുത്- അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക ആചാരങ്ങള്‍ നിരോധിക്കുന്ന തരത്തിലുള്ള നിയമങ്ങള്‍ ഡെന്‍മാര്‍ക്ക് പാസാക്കുന്നത് ഇതാദ്യമായല്ല. ഇതേ വര്‍ഷം ആദ്യം, പൊതുസ്ഥലങ്ങളില്‍ മുഖം പൂര്‍ണ്ണമായി മറയ്ക്കുന്ന നിഖാബ് നിരോധിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പ്രത്യേക പ്രാര്‍ത്ഥനാ മുറികള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശവും ഈ നിയമനിര്‍മാണത്തിന്റെ ഭാഗമായിരുന്നു.

BREAKING NEWS
മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം, ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്ന് ഭര്‍ത്താവ്, ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
11 Nov 2026
BREAKING NEWS
'ജയവും തോൽവിയും അംഗീകരിക്കണം, ആരോപണം ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കണം'; പി.ടി. ഉഷയ്ക്ക് മറുപടിയുമായി അഞ്ജു ബോബി ജോർജ്
11 Nov 2026
BREAKING NEWS
ആഘോഷം ദുരന്തത്തിനു വഴിമാറിയത് ഞൊടിയിടയിൽ!! ദീപാവലി ആഘോഷിക്കാനായി സഹപ്രവർത്തകർക്കൊപ്പം മലേഷ്യയിലെ റവാങ്ങിലെ തടാകത്തിലെത്തി... പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലിൽ എട്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ എറണാകുളം, പേരാമ്പ്ര, കണ്ണൂർ സ്വദേശികളായ മൂന്നു മലയാളികളും
11 Nov 2026
BREAKING NEWS
ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കഴുത്തിനുപിടിച്ച് മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു, പുറത്ത് മർദ്ദിച്ചു, വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റി ലൈംഗികാതിക്രമം- യുവാവ് അറസ്റ്റിൽ, പ്രതി മുൻപും സമാനരീതിയിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നയാൾ
11 Nov 2026