BREAKING NEWS

എട്ടുനിലയിൽ പൊട്ടിയിട്ടും വിജയകരമെന്ന് പരിസ്ഥിതി മന്ത്രി, രാജ്യതലസ്ഥാനത്ത് കൃത്രിമമഴ പെയ്യിക്കാനുള്ള ശ്രമം പരാജയം, ഒരു തുള്ളി വെള്ളം പോലും ഭൂമിയിൽ പതിച്ചില്ല, നഷ്ടം 1.2 കോടി

· · 1 min read
Share: Copied!

ന്യൂഡൽഹി: വായു മലിനീകരണം അതി രൂക്ഷമായിത്തുടരുന്ന രാജ്യതലസ്ഥാനത്ത് കൃത്രിമമഴ പെയ്യിക്കാനുള്ള ഡൽഹി സർക്കാരിന്റെ ക്ലൗഡ് സീഡിങ് പരാജയം. 1.2 കോടി രൂപയോളം ചെലവാക്കി കാൻപുർ ഐഐടിയുമായി സഹകരിച്ചായിരുന്നു പരീക്ഷണം.

ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ ഡൽഹിയിലും മറ്റു ഭാഗങ്ങളിലും നടത്തിയ രണ്ട് ക്ലൗഡ് സീഡിംഗ് പരീക്ഷണങ്ങൾ മഴ പെയ്യിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും ഡൽഹിയിലെ പരിസ്ഥിതി മന്ത്രി ഈ ശ്രമത്തെ ‘വിജയകരം’ എന്ന് വിശേഷിപ്പിച്ചു. വരുംദിവസങ്ങളിൽ പത്തോളം പരീക്ഷണങ്ങൾക്ക് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മഴപെയ്യാൻ സാധ്യതയുണ്ടെന്നുമാണ് ഐഐടി അധികൃതർ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ശൈത്യകാല മാസങ്ങളിൽ വായുമലിനീകരണം കൂടുന്നത് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ കൃത്രിമമഴയ്ക്ക് ശ്രമം നടത്തുന്നത്. മേഘങ്ങളിൽ സിൽവർ അയഡൈഡ്, സോഡിയം ക്ലോറൈഡ് സംയുക്തങ്ങൾ നിക്ഷേപിച്ച് കൃത്രിമമായി മഴപെയ്യിക്കുന്നതാണ് ക്ലൗഡ് സീഡിങ്. ഐഐടി കാൺപൂർ പ്രവർത്തിപ്പിക്കുന്ന ഒരു ചെറിയ വിമാനമാണ് ഇതിനായി ഉപയോഗിച്ചത്.

ഈ പരീക്ഷണം കാറ്റിന്റെ വേഗത, നിലവിലുള്ള മഴമേഘങ്ങൾ എന്നിവയ്ക്കനുസൃതമായിട്ടാണ് വിജയിക്കാനുള്ള സാധ്യത. ഡൽഹിയിലെ നിലവിലെ കാലവസ്ഥയിൽ പരീക്ഷണം വിജയിക്കാനുള്ള സാധ്യത കുറവായിരുന്നെങ്കിലും ചൊവ്വാഴ്ച ഒന്നോ രണ്ടോ തവണ നേരിയ മഴയോ ചാറ്റൽ മഴയോ ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമാണ് പരീക്ഷണം നടത്താൻ ഡൽഹി സർക്കാരിനെയും ഐഐടി കാൺപൂരിനെയും പ്രേരിപ്പിച്ചത്.

അതേസമയം കഴിഞ്ഞയാഴ്ച ബുറാഡി മേഖലയിൽ പരീക്ഷണം നടത്തിയെങ്കിലും മഴയ്ക്കായി 50 ശതമാനമെങ്കിലും വേണ്ടിയിരുന്ന അന്തരീക്ഷ ഈർപ്പം ഇല്ലാതിരുന്നതിനാൽ അതും വിജയിച്ചില്ല. പരീക്ഷണം നടത്താൻ കാൻപുർ ഐഐടിക്ക് കേന്ദ്രം നേരത്തേ അനുമതിനൽകിയിരുന്നു. അതേസമയം, ദീപാവലിക്ക് നിയന്ത്രണങ്ങൾ ലംഘിച്ചുള്ള പടക്കംപൊട്ടിക്കലിനുശേഷം ഡൽഹിയിലെ വായുനിലവാരം ‘വളരെ മോശം’ വിഭാഗത്തിൽത്തന്നെയാണ്. ശൈത്യകാലം വരവറിയിച്ചതോടെ അന്തരീക്ഷത്തിൽ മൂടൽമഞ്ഞും തുടങ്ങിയിട്ടുണ്ട്.

ഡൽഹി മന്ത്രിസഭ മെയ് ഏഴിനാണ് ക്ലൗഡ് സീഡിംഗ് പദ്ധതിക്ക് അംഗീകാരം നൽകിയത്. അഞ്ച് പരീക്ഷണങ്ങൾക്കായി 3.21 കോടി രൂപ വകയിരുത്തിയിട്ടുണ്ട് – ഒരു ശ്രമത്തിന് ഏകദേശം 64 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച ഇത്തരത്തിൽ രണ്ട് ശ്രമങ്ങളാണ് നടത്തിയത്.

”മക്കൾ ഇന്ന് പുതിയ സ്കൂളിലേക്ക്.. അവരുടെ ഡിഗ്നിറ്റി ഉയർത്തിപിടിച്ചു തന്നെ, അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്’ …. ഹിജാബ് വിലക്ക് നേരിട്ട പെൺകുട്ടിയു‌ടെ പിതാവ്

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026