BREAKING NEWS

വനിതാ മാധ്യമപ്രവർത്തകരെ ലൈം​ഗികമായി ഉപദ്രവിച്ച പോലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഡൽഹിയിൽ ശക്തമായ പ്രതിഷേധം, പരാതികൾ ക്രൈംബ്രാഞ്ചിന് കൈമാറി

· · 1 min read
Share: Copied!

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ശനിയാഴ്ച ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥർ ലൈംഗികാതിക്രമം നടത്തിയതായി മൂന്ന് മാധ്യമപ്രവർത്തകരുടെ പരാതി. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെയും പാർട്ടികളുടെയും നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ ശക്തമായ പ്രതിഷേധം നടന്നു.

ജന്തർ മന്തറിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടതായി മൂന്ന് വനിതാ മാധ്യമപ്രവർത്തകരാണ് പരാതി നൽകിയത്. എന്നാൽ, കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന് കാട്ടിയാണ് ഐസ, എഐഎസ്എഫ്, എൻ.എസ്.യു.ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

സംഭവത്തിൽ അന്വേഷണത്തിനായി പരാതികൾ ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ഡൽഹി പോലീസ് അറിയിച്ചു. സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണത്തിനായാണ് ജില്ലാ പോലീസ് ഈ പരാതികൾ ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.

അസിസ്റ്റന്റ് കമ്മിഷണറായ പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് ഒരു മാധ്യമപ്രവർത്തകയുടെ പരാതി. പോലീസ് നടപടി ചിത്രീകരിക്കുന്നതിനിടയിൽ ഉദ്യോഗസ്ഥൻ അനുചിതമായി സ്പർശിക്കുകയും തള്ളിയിടുകയും ചെയ്തതായി അവർ ആരോപിച്ചു. തുടർന്ന് പരാതി നൽകുന്നതിനായി പോലീസ് സ്റ്റേഷനിൽ പോയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നും മാധ്യമപ്രവർത്തക ആരോപിച്ചു.

‘പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നുണ്ടായിരുന്നു, സ്ഥലത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അഭാവത്തെക്കുറിച്ച് ഞാൻ എസിപിയോട് ചോദിച്ചു. അദ്ദേഹം എന്നെ ലൈംഗികമായി ഉപദ്രവിക്കുകയും പിന്നിലേക്ക് തള്ളുകയും ചെയ്തു’ മാധ്യമപ്രവർത്തക പിടിഐയോട് പ്രതികരിച്ചു. എസിപിയുടെ പേരും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്.

പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരോടുള്ള പോലീസിന്റെ പെരുമാറ്റത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ‘ഞെട്ടലും നടുക്കവും’ രേഖപ്പെടുത്തി. പരാതിയിൻമേൽ ഉടൻ നടപടിയെടുക്കാൻ ഡൽഹി പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.

വിഷയത്തിൽ, ജന്തർ മന്തറിലേക്ക് ഐസ, എഐഎസ്എഫ്, എൻ.എസ്.യു.ഐ തുടങ്ങിയ സംഘടനകൾ നടത്തിയ മാർച്ച് തടഞ്ഞ പോലീസ്, അറസ്റ്റ് ചെയ്ത് നീക്കി. എസിപിക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ
25 Oct 2026
BREAKING NEWS
മലയാളികളായ അമ്മയെയും മകളെയും ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമല്ല
25 Oct 2026
BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026