BREAKING NEWS

ബലാത്സംഗപരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു, പിന്നാലെ സഹോദരനെ കേസിൽ കുടുക്കുമെന്ന് ഭീഷണി, യുവ അഭിഭാഷകയുടെ പരാതിയിൽ രണ്ടു ജഡ്ജിമാർക്കെതിരെ ന‌ട‌പടി,

· · 1 min read
Share: Copied!

ന്യൂഡൽഹി: ബലാത്സംഗപരാതി പിൻവലിപ്പിക്കാൻ യുവഅഭിഭാഷകയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഡൽഹി സാകേത് കോടതിയിലെ രണ്ട് ജഡ്ജിമാർക്കെതിരെ ഡൽഹി ഹൈക്കോടതിയുടെ നടപടി. സംഭവത്തിൽ ജില്ലാ ജഡ്ജി സഞ്ജീവ് കുമാർ സിങ്ങിനെ സസ്‌പെൻഡ് ചെയ്തു. മറ്റൊരു ജഡ്ജിയായ അനിൽകുമാറിനെതിരെ അച്ചടക്കനടപടിക്കും ഹൈക്കോടതി ശുപാർശ ചെയ്തു.

ഒരു അഭിഭാഷകനെതിരെ അഭിഭാഷക നൽകിയ ബലാത്സംഗപരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ സമ്മർദം ചെലുത്തിയതായും പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും അഭിഭാഷക നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് ജൂലായ് മാസത്തിലാണ് ഇരുപത്തിയേഴുകാരിയായ അഭിഭാഷക ഹൈക്കോടതി ജഡ്ജിക്ക് പരാതി നൽകിയത്. അഭിഭാഷകനെതിരെ നൽകിയ പരാതി പിൻവലിപ്പിക്കാൻ ഈ ജഡ്ജിമാർ വലിയ സമ്മർദം ചെലുത്തിയിരുന്നു. ഈ ജഡ്ജിമാരുടെയും കീഴിൽ പരാതിക്കാരി ജോലി ചെയ്തിരുന്നു.

കേസ് പിൻവലിച്ചാൽ 30 ലക്ഷം രൂപ നൽകാമെന്നും അഭിഭാഷകയ്ക്ക് വാഗ്ദാനം ചെയ്തു. കേസ് പിൻവലിക്കില്ലെന്ന് പറഞ്ഞപ്പോൾ അഭിഭാഷകയുടെ സഹോദരനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

തുടർന്നു ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി. പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്നുള്ള വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 28ന് ചേർന്ന ഡൽഹി ഹൈക്കോടതിയിലെ ഫുൾ കോർട്ട് റഫറൻസിലാണ് നടപടിക്കു തീരുമാനമായത്.

ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോർഡ്!! കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികൾക്കൊപ്പം, യുവതി പ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായം, വിശ്വാസികളെ കൂട്ടിച്ചേർത്തുവേണം വർഗീയവാദികളെ പ്രതിരോധിക്കാൻ- എംവി ​ഗോവിന്ദൻ

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026