BREAKING NEWS

‘ഇപ്പോഴും വിവാഹമോചനത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ?’- കോടതി!! അവന്റെ ഒരു പുഞ്ചിരിയിൽ അഞ്ചുവർഷത്തെ നിയമപോരാട്ടം അവൾ മറന്നു, കയ്യിലിരുന്ന ഡിവോഴ്സ് പേപ്പർ വായുവിൽ കീറിയെറിഞ്ഞ് ഓടിയെത്തി അവനെ വാരിപ്പുണർന്നു, അവളെ ചേർത്തുപിടിച്ച് അവനും… Video

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇപ്പോഴും വിവാഹമോചനത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ? ഭർത്താവിനോട് കോടതി… അവന്റെ ഒരു പുഞ്ചിരിയിൽ ആ നിമിഷം അഞ്ച് വർഷം നീണ്ടുനിന്ന നിയമ പോരാട്ടവും വൈരാ​ഗ്യവുമെല്ലാം അകലുകയായിരുന്നു…. ഡൽഹിയിലെ ഒരു കോടതിമുറിയിലാണ് സിനിമയിലെപ്പോലെ ഹാപ്പി എൻഡിങ് സംഭവിച്ചത്. വിവാഹമോചന രേഖകൾ കീറി ഭർത്താവിന്റെ അരികിലേക്ക് ഓടിയെത്തിയ ഭാര്യയുടെ വികാരഭരിതമായ തീരുമാനത്തിന് കോടതി മുറിയും സാക്ഷിയായി.

2020-ൽ വിവാഹിതരായ ശിഖയും സൗരഭും വിവാഹജീവിതം തുടങ്ങി കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ തുടങ്ങുകയായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും ആരോപണങ്ങളും തമ്മിൽ വളർന്നതോടെ ഇരുവരും കോടതിയെ സമീപിക്കുകയും വിവാഹമോചനം തേടുകയും ചെയ്തു. തുടർന്ന് അഞ്ചു വർഷത്തോളം നീണ്ടുനിന്ന കേസിൽ അനവധി വാദ- പ്രതിവാദങ്ങളും നടന്നു. ഈ നീണ്ടുനിൽക്കുന്ന നിയമപോരാട്ടം ഇരുവരുടേയും കുടുംബങ്ങളെ മാനസികമായും സാമ്പത്തികമായും ബാധിച്ചു.

പ്രത്യേകിച്ച് ശിഖയുടെ കുടുംബം വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു. കേസിന്റെ ചെലവുകൾ വഹിക്കുന്നതിനിടെ അവളുടെ പിതാവിന് തന്റെ സമ്പാദ്യത്തിന്റെ ഏറിയ ഭാഗം ചെലവഴിക്കേണ്ടിവന്നു. ഇതിനിടെ അദ്ദേഹം ഹൃദയാഘാതം സംഭവിക്കുകയും അവസ്ഥ ഗുരുതരമാകുകയും ചെയ്തു. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ആദ്യം സർക്കാർ ആശുപത്രിയിലായിരുന്നു ചികിത്സ.

ഇതിനിടയിലാണ് ഭർത്താവായ സൗരഭ്, തർക്കം തുടരുന്ന സാഹചര്യത്തിലും അവരെ സഹായിക്കാൻ മുന്നോട്ടുവന്നത്. അപ്പന്റെ ആരോഗ്യസ്ഥിതി അറിഞ്ഞ അദ്ദേഹം, കൂടുതൽ സൗകര്യങ്ങളുള്ള ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സഹായിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. സമയബന്ധിതമായ ചികിത്സയിലൂടെ ശിഖയുടെ പിതാവ് സുഖം പ്രാപിച്ചു. ഈ കരുതലാണ് പിന്നീട് സംഭവിച്ച മാറ്റത്തിന് വഴിതെളിച്ചത്.

അടുത്ത ദിവസം വീണ്ടും കോടതിയിൽ ഹാജരായപ്പോൾ പതിവുപോലെ വാദങ്ങൾ തുടരുകയായിരുന്നു. ജഡ്ജി സൗരഭിനോട് വിവാഹമോചനം ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം ശിഖയിലേക്ക് നോക്കി ചെറു പുഞ്ചിരി നൽകി. ഇതോടെ വികാരാധീനയായ ശിഖ, കോടതിമുറിക്കുള്ളിൽ തന്നെ വിവാഹമോചന രേഖകൾ കീറി മാറ്റി ഭർത്താവിന്റെ അടുക്കൽ ഓടിയെത്തുകയായിരുന്നു. പിന്നാലെ ഇരുവരും കണ്ണീരോടെ ചേർന്ന് നിന്നപ്പോൾ കോടതിമുറിയിൽ ഒരു നിമിഷം നിശ്ശബ്ദത പടർന്നു. ഇതോടെ വർഷങ്ങളോളം നീണ്ടുനിന്ന വേർപിരിയലിന്റെ കഥ, ഒരു പുതിയ തുടക്കമായി മാറി. സ്നേഹവും കരുതലും ചിലപ്പോൾ നിയമവാദങ്ങളെക്കാൾ ശക്തമാണെന്ന് തെളിയിച്ച ഒരു നിമിഷമായി അത്.

BREAKING NEWS
'കണ്ടാൽ അറിയാവുന്നവരല്ല, കൊണ്ടാലറിയാവുന്നവർ;സ്റ്റേഷൻ ആക്രമിക്കാനെത്തിയ കോൺ​ഗ്രസ് കുറുവാ സംഘത്തെ വേണ്ടപോലെ പോലീസ് കൈകാര്യം ചെയ്തില്ല; സംഭവങ്ങൾക്ക് പിന്നിൽ പാർട്ടി പുറത്താക്കിയ മുൻ എംഎൽഎ ‘ അടൂർ പൊലീസിനെതിരെ പി. ജയരാജൻ
11 Nov 2026
BREAKING NEWS
'പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷന് പാസ്പോർട്ട് നൽകി; പരിശോധന കഴിഞ്ഞ് ക്യാപ്റ്റനെ ഏൽപ്പിച്ചെന്നാണ് കരുതിയത്; ഇറാനിൽ എത്തിയ ശേഷമാണ് ക്യാപ്റ്റൻ്റെ കൈവശം ഇല്ലെന്ന് അറിയുന്നത്'; നാട്ടിലേയ്ക്ക് മടങ്ങാനാകാതെ 11 മാസം; സഹായം തേടി കൊല്ലം സ്വദേശിയായ യുവാവ്, ഇടപെട്ട് മന്ത്രി ബിന്ദുകൃഷ്ണ
11 Nov 2026
BREAKING NEWS
ആംബുലൻസ് സർവ്വീസിന്റെ മറവിൽ കഞ്ചാവ് വില്പന; രോ​ഗികളെ കൊണ്ടുപോകും വഴി പൊതികൾ കൈമാറും; രഹസ്യവിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ; 23 കാരൻ ഡ്രൈവർ പിടിയിൽ
11 Nov 2026
BREAKING NEWS
'ജാരസന്തതിയുടെ മുത്തശ്ശിയാകാനുള്ള ഇന്ദിരാഗാന്ധിയുടെ ശ്രമം പരാജയപ്പെട്ടു'... പത്രവാർത്ത ഏറെ വേദനിപ്പിച്ചു!! കട്ടിയുള്ള കറുത്ത മുടിയും നീളമുള്ള മെലിഞ്ഞ വിരലുകളുമുള്ള, പൂർണമായ ശരീരഘടനയുള്ള ഒരു ചെറിയ കുഞ്ഞായിരുന്നു അവൻ, പക്ഷെ ഒരു ദിവസം മാത്രമായിരുന്നു ആയുസ്, എന്തു സംഭവിച്ചാലും നമ്മുടെ കുഞ്ഞിനെ നദിയിൽ...
11 Nov 2026