BREAKING NEWS

കക്ഷത്തിലുള്ളത് പോകാതെ ഉത്തരത്തിലുള്ളത് എടുക്കാനുള്ള ശ്രമത്തിൽ മറ്റത്തൂരിൽ പാർട്ടി പുറത്താക്കിയവർ!! പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെക്കണം, അയോഗ്യത നടപടികൾ 10 ദിവസത്തിനുള്ളിൽ, ഇത് അവർക്ക് ചിന്തിക്കാനുള്ള സമയം, തീരുമാനമറിച്ചാൽ എടുത്ത നടപടി ഡിസിസി പുനപരിശോധിക്കും- ജോസഫ് ടാജറ്റ്

· · 1 min read
Share: Copied!

തൃശൂർ: തൃശൂർ മറ്റത്തൂരിലെ കൂറുമാറ്റത്തിൽ നടപടിയുമായി കോൺഗ്രസ് മുന്നോട്ട്. 10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും എന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് വ്യക്തമാക്കി. ഈ 10 ദിവസം എന്നത് കൂറുമാറിയവർക്ക് ചിന്തിക്കാനുള്ള സമയമാണെന്നും ടാജറ്റ് പറഞ്ഞു. അവർക്കു മുന്നിലുള്ളത് പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെക്കുക എന്നതാണ്. ഇരുവരും രാജി വച്ചാൽ കോൺഗ്രസ് അംഗങ്ങൾക്കെതിരെ എടുത്ത നടപടി ഡിസിസി പുനപരിശോധിക്കും. രാജി വെച്ചില്ലെങ്കിൽ അയോഗ്യരാക്കാനുള്ള നടപടി കോൺഗ്രസ് ആരംഭിക്കും എന്നും ടാജറ്റ് വ്യക്തമാക്കി.

അതുപോലെ പാറളത്ത് ബിജെപിക്ക് വോട്ട് ചെയ്താൽ കോൺഗ്രസ് സംഘത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇതിനിടെ കോൺഗ്രസ് വിമതനെ കൂട്ടുപിടിച്ച് ഇടതുമുന്നണി അധികാരത്തിലെത്താൻ നടത്തിയ നീക്കത്തെ പ്രതിരോധിക്കാനായാണ് ബിജെപി പിന്തുണ സ്വീകരിച്ചതെന്ന് പാർട്ടി പ്രാഥമിക അംഗത്വം തന്നെ രാജിവച്ച് വോട്ടെടുപ്പിനെത്തിയ അംഗങ്ങൾ വാദിച്ചു. കോൺഗ്രസിൽ തുടരാൻ ആഗ്രഹിക്കുന്നെന്ന് പറയുന്നതിനൊപ്പം തന്നെ ബിജെപി പിന്തുണയോടെ കിട്ടിയ പദവികൾ രാജിവയ്ക്കില്ലെന്നും ഇവർ വ്യക്തമാക്കുന്നു.

അതേസമയം മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് ചിഹ്നത്തിൽ വിജയിച്ചത് എട്ടുപേരാണ്. കോൺഗ്രസ് വിമതരായി മത്സരിച്ചു ജയിച്ചവർ രണ്ട്. ഇടതു മുന്നണിക്ക് പത്ത് സീറ്റ് ലഭിച്ചു. ബിജെപിക്ക് ലഭിച്ചത് നാല് സീറ്റ്. 10-10 എന്ന തുല്യ നിലയിൽ വോട്ടു വന്നാൽ നറുക്കെടുപ്പിലൂടെ ഭരണം തീരുമാനിക്കുമെന്ന് കരുതിയിടത്തുണ്ടായ അട്ടിമറിയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് കരുതിയ വിമതർ കെ ആർ ഔസേപ്പിനെ സിപിഎം തട്ടിയെടുത്തതിൽ പ്രതികാരമായിട്ടായിരുന്നു ബിജെപി പിന്തുണയിൽ ഭരണം പിടിച്ചതെന്ന് കൂറുമാറിയവർ വിശദീകരിക്കുന്നു.

തെരഞ്ഞെടുപ്പിന്റെ തലേന്നാൾ രാത്രി സിപിഎമ്മിന്റെ ജില്ലാ നേതൃത്വം പണക്കെട്ടുകളുമായി വന്ന് ഔസേപ്പച്ചനെ വലയിൽ വീഴ്ത്തി, രാവിലെ ഔസേപ്പച്ചന് വോട്ട് ചെയ്യാൻ വന്ന യുഡിഎഫ് അംഗങ്ങൾ കാണുന്നത് സിപിഎമ്മിന്റെ പ്രൊട്ടക്ഷനിൽ സ്ഥാനാർത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ വരുന്ന ഔസേപ്പച്ചനെ… ഇനി ശ്രീ സ്വരാജിനോട്, പി എം ശ്രീ യിൽ ഒപ്പിട്ട ദിവസം അങ്ങയുടെ നാവ് ഉളുക്കി ഇരിക്കുകയായിരുന്നോ?- അബിൻ വർക്കി

BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026