CRIME

ഇൻഫെർട്ടിലിറ്റി ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ തട്ടാന്‍ ശ്രമം, ഡിസിസി അംഗം പൊലീസ് കസ്റ്റഡിയില്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാനെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോക്ടറിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരത്തെ ഇൻഫെർട്ടിലിറ്റി ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് കേസ്.

ഈ ഇൻഫെർട്ടിലിറ്റി ക്ലിനിക്കിനെതിരെ ‘ചങ്ങാതിക്കൂട്ടം’ എന്ന സോഷ്യൽ മീഡിയ പേജിൽ സുഹൈൽ ഷാജഹാൻ നേരത്തെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ നീക്കം ചെയ്യുന്നതിന് പത്ത് ലക്ഷം രൂപ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. സ്ഥാപന ഉടമ വഴങ്ങാത്തതിനെ തുടർന്ന് മാധ്യമങ്ങളിൽ വാർത്ത നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതോടെ ആശുപത്രി ഉടമ പേട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് പൊലീസിൻ്റെ നിർദേശപ്രകാരം പണം നൽകാമെന്നും ആശുപത്രിയിലേക്ക് വരാനും സുഹൈൽ ഷാജഹാനോട് ഉടമ ആവശ്യപ്പെട്ടു. അതനുസരിച്ച് ഇന്ന് രാവിലെ 11 മണിയോടെ ആശുപത്രിയിൽ എത്തിയപ്പോൾ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയാണ് സുഹൈല്‍ ഷാജഹാന്‍. തുടർന്ന് വിദേശത്തേക്ക് കടന്ന ഇയാളെ ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടി കേരളത്തിൽ എത്തിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടയിലാണ് പുതിയ തട്ടിപ്പ് കേസിലും പ്രതിയായിരിക്കുന്നത്.

BREAKING NEWS
മെഴ്സിഡസ് ബെന്‍സ് കാറില്‍ സഞ്ചാരം, ബ്രാന്‍ഡഡ് വസ്ത്രങ്ങളും പാദരക്ഷകളും, കമ്മ്യൂണിസ്റ്റെന്ന് പേര്, സിപിഎം എംപിക്കെതിരെ ജഡ്ജി
17 Nov 2026
BREAKING NEWS
’ശബരിമലയിൽ പ്രതിസന്ധി സൃഷ്ടിക്കാൻ ചില ക്ഷുദ്രശക്തികൾ; ഭക്ഷണത്തിൽ പോലും വിഷം ചേർക്കാൻ കെൽപ്പുള്ളവർ, കഴിഞ്ഞ ദിവസം ടോയ്‌ലറ്റിലെ വാൽവ് അടച്ചു; ഇന്ന് പുലർച്ചെ ബഹളമുണ്ടാക്കി’; സസൂക്ഷ്മ പരിശോധനയ്ക്ക് നിർദ്ദേശം നല്കി ദേവസ്വം മന്ത്രി കെ മുരളീധരൻ
17 Nov 2026
BREAKING NEWS
'എട്ടുവർഷമായി അനീതി; പാലിൽനിന്ന് ഈച്ചയെ എടുത്തുകളയുന്നതുപോലെ കുൽദീപിനെ ഒഴിവാക്കി; ഇത് സാധാരണ സംഭവമല്ല'-'; ടീം മാനേജ്‌മെന്റിനെതിരെ ആകാശ് ചോപ്ര
17 Nov 2026
BREAKING NEWS
പാലത്തായി പീഡനക്കേസില്‍ പത്മരാജന് വീണ്ടും സുപ്രിംകോടതി നോട്ടീസ്
17 Nov 2026