BREAKING NEWS

അമ്മച്ചിയാണെ സത്യം, എന്തൊക്കെ തരാമെന്നു പറഞ്ഞാലും ഇനി പാക്കിസ്ഥാനിലേക്കില്ല- ഡാരൽ മിച്ചൽ

· · 1 min read
Share: Copied!

ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തിൽ ജീവനും കയ്യിൽ പിടിച്ചുകൊണ്ടാണ് വിദേശ താരങ്ങൾ ദുബായ് കരപറ്റിയത്. പാക്കിസ്ഥാനിൽ നടക്കുന്ന പിഎസ്എലിൽ ഇനി ഒരിക്കലും കളിയ്ക്കാൻ വരില്ലെന്നു വിദേശ താരങ്ങൾ പറഞ്ഞതായി സഹകളിക്കാർ. ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ അസാധാരണ സാഹചര്യങ്ങളിൽ പ്രതികരണവുമായി ബം​ഗ്ലാദേശ് ക്രിക്കറ്റ് താരം റിഷാദ് ഹുസൈനാണ് രംഗത്ത് എത്തിയിരിക്കുകത്.

” വിദേശ താരങ്ങളായ സാം ബില്ലിങ്സ്, ഡാരൽ മിച്ചൽ, കുശൽ പെരേര, ഡേവിഡ് വീസ്, ടോം കരൺ എന്നിവർ ഇന്ത്യ-പാക് ആക്രമണങ്ങളിൽ വളരെയധികം ഭയപ്പെട്ടു. ദുബായിൽ വിമാനം എത്തിയ ഉടൻ തന്നെ ന്യൂസിലാൻഡ് താരം ഡാരൽ മിച്ചൽ എന്നോട് ഒരു കാര്യം കർശനമായി പറഞ്ഞു. ഇനിയൊരിക്കലും പാകിസ്താനിൽ കളിക്കാനായി വരില്ല. പ്രത്യേകിച്ച് ഇത്തരം സാഹചര്യങ്ങളിൽ” റിഷാദ് ഹുസൈൻ പറയുന്നു.

അതേസമയം ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ യു എ ഇയിൽ വെച്ച് നടത്താൻ തീരുമാനിച്ചെങ്കിലും യു എ ഇ ക്രിക്കറ്റ് ബോർഡിന്റെ അനുമതി കിട്ടാതെയായതോടെ പിന്നീട് ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. പിന്നീട് പിഎസ്എല്ലിനായി പാക്കിസ്ഥാനിലെത്തിയ വിദേശ താരങ്ങളെ പ്രത്യേകം തയ്യാറാക്കിയ വിമാനത്തിൽ സ്വദേശത്തേക്ക് മടക്കി അയച്ചു. വിദേശ താരങ്ങളെ ദുബായിൽ എത്തിച്ചാണ് അതതു രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കിയത്. പാക്കസ്ഥാനിലെ നുർഖാൻ വ്യോമതാവളത്തിൽ നിന്നാണ് വിദേശ താരങ്ങൾ ദുബായിലേക്ക് പറന്നത്. സ്വന്തം ല​ഗേജുപോലും പാക്കിസ്ഥാനിൽ ഉപേക്ഷിച്ചിട്ടാണ് താരങ്ങൾ നാടുപിടിച്ചത്.

വാട്‌സാപ്പ് വഴി 5 ലക്ഷത്തിന്റെ കൊക്കെയ്ന്‍ ഓര്‍ഡര്‍ ചെയ്തു!!! കൈപ്പറ്റുന്നതിനിടെ ആശുപത്രി CEO-യായ വനിതാഡോക്ടറെ വളഞ്ഞിട്ട് പിടികൂടി പോലീസ്, മയക്കുമരുന്നിനായി ഇതുവരെ ചെലവഴിച്ചത് 70 ലക്ഷം

BREAKING NEWS
ഡിം!!! സ്വർണവില താഴെവീണു; ഏഴുമാസത്തെ താഴ്ന്ന നിരക്കിൽ; പവന് ഒരു ലക്ഷം രൂപയിലെത്താൻ ഇനി 1,840 രൂപയുടെ കുറവ്
01 Nov 2026
BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു... വീണാ ജോർജിനെതിര...
01 Nov 2026
BREAKING NEWS
ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാൻ പ്രത്യേക പൂജകൾ നടത്തണമെന്ന് പറഞ്ഞ് ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി; ക്രൂര പീഢനത്തിനിരയാക്കി; പൂജാരിക്ക് 7 വർഷംകഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി
01 Nov 2026