BREAKING NEWS

‘പ്ലീസ് രണ്ട് കണ്ടെയ്‌നർ ഡീസൽ ഇറക്കുമതി ചെയ്തോട്ടേ? എംബസിയിലെ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനാ’… ഇറാൻ കഴിഞ്ഞാൽ ട്രംപ് നോട്ടമിട്ടിരിക്കുന്ന ക്യൂബയോട് യുഎസ് എംബസിക്കാവശ്യമായ ഡീസൽ ഇറക്കുമതിക്ക് അനുമതി തേടി അമേരിക്ക!! ‘നാണം കെട്ടത്, തരില്ലെന്ന് – ക്യൂബ

· · 1 min read
Share: Copied!

ഹവാന: രാജ്യതലസ്ഥാനമായ ഹവാനയിൽ പ്രവർത്തിക്കുന്ന യുഎസ് എംബസിക്ക്, ഡീസൽ ഇറക്കുമതി ചെയ്യാനുള്ള അനുമതി നിഷേധിച്ച് ക്യൂബൻ സർക്കാരിന്റെ പ്രതികാരം. എംബസിയിലെ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനായി രണ്ട് കണ്ടെയ്‌നർ ഡീസൽ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യാനുള്ള അനുമതിയാണ് യുഎസ് എംബസി ക്യൂബൻ സർക്കാരിനോട് തേടിയിരുന്നത്.

എന്നാൽ യുഎസ് നയതന്ത്ര മിഷന്റെ അഭ്യർഥനയെ ‘നാണംകെട്ടത് എന്ന് ക്യൂബൻ സർക്കാർ വിശേഷിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്യൂബയ്ക്കു മേലുള്ള യുഎസിന്റെ ഊർജ ഉപരോധത്തെ തുടർന്ന് കഴിഞ്ഞ മൂന്നുമാസമായി കടുത്തപ്രതിസന്ധിയിലാണ് ഈ ലാറ്റിൻ അമേരിക്കൻ രാജ്യം.

നിലവിൽ പ്രകൃതിവാതകം, സൗരോർജം, താപവൈദ്യുത നിലയം എന്നിവയെ ആശ്രയിച്ചാണ് രാജ്യം മുന്നോട്ടുപോകുന്നത്. അതിനിടെയാണ് യുഎസ് എംബസിയുടെ അഭ്യർഥന വന്നത്. അതേസമയം, ക്യൂബ ആദ്യഘട്ടത്തിൽ അനുമതി നിഷേധിച്ചിരുന്നില്ലെന്നും എന്നാൽ, ഷിപ്പ്‌മെന്റ് എത്തിയതിന് പിന്നാലെ അനുമതി നിഷേധിക്കുകയായിരുന്നു എന്നുമാണ് അറിയുന്നത്.

അതേസമയം കഴിഞ്ഞ 18 മാസമായി അനുഭവപ്പെടുന്ന ഇടയ്ക്കിടെയുള്ള വൈദ്യുതിമുടക്കത്തെ ജനറേറ്ററുകളുടെ സഹായത്താലാണ് യുഎസ് എംബസി നേരിടുന്നത്. ഇന്ധനം ലാഭിക്കുന്നതിനായി എംബസിയിലെ ജീവനക്കാർ കൂട്ടം ചേർന്നാണ് താമസിക്കുന്നത്. ഇവരോട് വീട്ടിലിരുന്ന് ജോലിചെയ്യാൻ നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം.

ഡീസൽ ഇറക്കുമതിക്ക് അനുമതി ലഭിക്കാത്ത പശ്ചാത്തലത്തിൽ എംബസിക്ക് ജീവനക്കാരെ കുറയ്‌ക്കേണ്ടതായി വന്നേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഊർജക്ഷാമം ആശയവിനിമയം, വിദ്യാഭ്യാസം തുടങ്ങി ക്യൂബയുടെ വിവിധ മേഖലകളെ സാരമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ആശുപത്രികളിൽ ശസ്ത്രക്രിയകൾ പോലും മാറ്റിവെച്ചിരിക്കുകയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026