BREAKING NEWS

പനി കൂടിയതിനെ തുടർന്ന് മൂന്ന് വയസുകാരി അങ്കണവാടിക്കുള്ളിൽ ഛർദിച്ചു, കുഞ്ഞിനെക്കൊണ്ട് സ്വന്തം വസ്ത്രം ഊരി ഛർദി തുടപ്പിച്ച് ടീച്ചറുടെ ക്രൂരത- പരാതിയുമായി കുട്ടിയുടെ കുടുംബം!! താത്കാലിക ഹെൽപ്പർ അടക്കം അധ്യാപികയ്ക്കെതിരെ മൊഴി നൽകിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ലെന്ന് ആരോപണം

· · 1 min read
Share: Copied!

പത്തനംതിട്ട: പ്രമാടത്ത് അങ്കണവാടിയിൽ പനി ബാധിച്ച മൂന്ന് വയസുകാരിയെക്കൊണ്ട് ഛർദി തുടപ്പിച്ചുവെന്ന പരാതിയുമായി കുട്ടിയുടെ കുടുംബമ. കുട്ടിയുടെ വസ്ത്രം അഴിച്ചാണ് അങ്കണവാടി അധ്യാപിക ഛർദി തുടപ്പിച്ചത് എന്നാണ് ഇവർ ആരോപിക്കുന്നത്.

സെപ്തംബർ ഒന്നിനാണ് സംഭവം. പനി ലക്ഷണങ്ങളോടെ അങ്കണവാടിയിലെത്തിയ കുട്ടി പനി കൂടിയതിനെ തുടർന്ന് ക്ലാസിൽ വെച്ച് ഛർദിച്ചു. ഇതോടെ അധ്യാപിക കുട്ടി ധരിച്ചിരുന്ന വസ്ത്രം ഊരി നിർബന്ധിച്ച് നിലത്തുവീണ ഛർദി തുടപ്പിച്ചെന്നാണ് ആരോപണം. സംഭവത്തിൽ അങ്കണവാടിയിൽ ജോലി ചെയ്തിരുന്ന താത്കാലിക ഹെൽപ്പർ, അധ്യാപികക്കെതിരെ മൊഴി നൽകിയിട്ടുണ്ട്.

അതേസമയം അധ്യാപികയ്ക്കെതിരെ എതിരെ മറ്റു കുട്ടികളുടെ മാതാപിതാക്കൾക്കും പരാതി ഉണ്ട്. പരാതി ഉയർന്ന് ഒരാഴ്ചയ്ക്ക് ശേഷം ചൈൽഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസറുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചയാണുണ്ടായതെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.

കാർ നിയന്ത്രണം വിട്ട് റോഡരികിൽ കൂട്ടിയിട്ടിരുന്ന വലിയ പൈപ്പുകളിലേക്ക് ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്ക്

 

BREAKING NEWS
'പുറത്തുവിടട്ടെ, ഉറപ്പല്ലേ, ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ'... 'അവളുടെ ചേച്ചി എന്തും പറയും, അവളുടെ കയ്യിൽ ഒരുപാട് പണമുണ്ട്, ഞാൻ പണം കൂട്ടിച്ചോദിക്കും, ചിലപ്പോൾ മൂന്ന് ലക്ഷമൊക്കെ ഞാൻ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും'... ആത്മഹത്യ ചെയ്ത യുവാവ് ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് പെൺക...
14 Oct 2026
BREAKING NEWS
'കുരച്ചിട്ടും ഫലമില്ലെങ്കിൽ കടിക്കാൻ കോടതി ബാധ്യസ്ഥരാണ്, ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർന്നു'-ജസ്റ്റിസ് കുര്യൻ ജോസഫ്; ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്ത് അഭിഭാഷകർ
14 Oct 2026
BREAKING NEWS
വീട്ടുമുറ്റത്ത് കിടന്നുറങ്ങാൻ പതിവായി വന്നിരുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ അരക്കിലോമീറ്ററോളം ഓടിച്ച് കല്ലെറിഞ്ഞു;, അവശനായി വീണപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചു, വായിൽ കള്ളൊഴിച്ച് പ്രതികൾ; മൂലത്തറ ഡാം ആൾക്കൂട്ടക്കൊലക്കേസിൽ ഏഴുപേർ അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കാർ നിയന്ത്രണം വിട്ട് റോഡരികിൽ കൂട്ടിയിട്ടിരുന്ന വലിയ പൈപ്പുകളിലേക്ക് ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്ക്
14 Oct 2026