BREAKING NEWS

കേരളത്തിന് നിര്‍ണായകം; രാഷ്ട്രപതിയുടെ റഫറന്‍സില്‍ വിധി ഇന്ന്

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റഫറന്‍സില്‍ ഭരണഘടനാ ബെഞ്ചിന്റെ വിധി നാളെ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് റഫറന്‍സിന് വ്യക്തത നല്‍കുക. 14 വിഷയങ്ങളിലാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു റഫന്‍സില്‍ വ്യക്തത തേടിയിരിക്കുന്നത്.

ഭരണഘടനയുടെ 143-ാം അനുച്ഛേദപ്രകാരമാണ് രാഷ്ട്രപതി 14 വിഷയങ്ങളില്‍ വ്യക്ത തേടി സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനങ്ങളില്‍ നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സുപ്രീംകോടതി സമയം നിശ്ചയിച്ചിരുന്നു. ഇതിന് സുപ്രീംകോടതിക്ക് അധികാരമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളിലാണ് രാഷ്ട്രപതി വ്യക്തത തേടിയിരിക്കുന്നത്.

ഭരണഘടനയുടെ 200, 201 അനുച്ഛേദങ്ങള്‍ പ്രകാരമുള്ള വിഷയങ്ങളിലാണ് രാഷ്ട്രപതി വ്യക്തത തേടിയിരുന്നത്. രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണമെന്ന് കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം നാളത്തെ വിധി നിര്‍ണായകമാണ്. ഗവര്‍ണര്‍മാരുടെ അധികാരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഈ വിധി നിര്‍ണായക സ്വാധീനം ചെലുത്തും.

BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026