BREAKING NEWS

‘ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം’… കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകനെ മർദിച്ച കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതികളെ മാലയിട്ട് സ്വീകരിച്ച് ജനക്കൂട്ടം, വീഡിയോ വൈറൽ

· · 1 min read
Share: Copied!

ജയ്പൂർ: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതികളെ മാലയിട്ട് സ്വീകരിച്ച് ആൾക്കൂട്ടം. ജയ്പൂരിലെ വിധായക്പുരി പോലീസ് സ്റ്റേഷനു മുന്നിൽവെച്ചാണ് പ്രതികളെ ആൾക്കൂട്ടം മാലയിട്ട് സ്വീകരിച്ചത്. ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം വിളികളോടെയാണ് പ്രതികളെ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയ ആളുകൾ സ്വീകരിച്ചത്. കേസിൽ രോഹിത് ശർമ (25), രാകേഷ് ഗുർജർ (30), അജയ് ശർമ (25) കുൽദീപ് ഷെകാവത്ത് (27), നികേത് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കൂടാതെ ഓരോരുത്തർക്കും ഇരുപതിനായിരം രൂപയുടെ ബോണ്ട് നൽകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.

ജൂൺ പതിനഞ്ചിന് ജയ്പൂരിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ആക്രമിക്കപ്പെട്ടത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർക്കിടയിൽ നിന്നും പ്രതികൾ അഭിജീത് ദീപ്കെയുടെ മുഖത്ത് അടിക്കുകയായിരുന്നു. തനിക്കെതിരായ ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് അഭിജീത് അന്നേ ആരോപിച്ചിരുന്നു. ആക്രമണങ്ങളെ ഭയപ്പെടുന്നില്ലന്നും സിജെപി പിന്തുടരുന്നത് ഗാന്ധിജിയെയും അംബേദ്കറിനെയുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സിജെപിയുടേത് സത്യാഗ്രഹ സമരമാണ്. സർക്കാരിനെതിരെ ശബ്ദം ഉയർത്തുന്നവരെ ആക്രമിക്കുന്നത് ആർഎസ്എസ് രീതിയാണ്. യഥാർത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനും വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്താനുമുള്ള ശ്രമമാണിത്. ആരെങ്കിലും സർക്കാരിനെതിരെയോ അവരുടെ പ്രത്യയശാസ്ത്രത്തിനെതിരെയോ സംസാരിച്ചാൽ അവർ ഇങ്ങനെയാണ് ചെയ്യുന്നത്. അതിൽ പുതുമയൊന്നുമില്ല എന്നാണ് അഭിജീത് ദീപ്കെ പ്രതികരിച്ചത്.

BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026
BREAKING NEWS
ലൂവ്രിനെയും ബ്രിട്ടീഷ് മ്യൂസിയത്തെയും മറികടക്കും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ’യു​ഗ് യു​ഗീൻ ഭാരത്’ 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
11 Nov 2026
BREAKING NEWS
കപ്പൽനിർമാണ രംഗത്ത് വൻ കുതിപ്പ്; ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് സാങ്കേതികവിദ്യ അവതരിപ്പിച്ച് എസ്.എഫ്.ഒ ടെക്നോളജീസും കൊച്ചി കപ്പൽശാലയും
11 Nov 2026
BREAKING NEWS
'ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുക്കില്ല; ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വമാണ്; ജനങ്ങളെ കൊഞ്ഞനംകുത്തുന്ന സ്ഥിരം പരിഹാസശൈലി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതി': മുഖ്യമന്ത്രിയ്ക്കെതിരെ പിണറായി
11 Nov 2026