BREAKING NEWS

സ്ഥാനാർഥിയെ തോൽപ്പിക്കാൻ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപണം, സിപിഎം വനിതാ പ‍ഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് ഗുണ്ട് എറിഞ്ഞ സ്വന്തം പാർ‌ട്ടി പ്രവർത്തകൻ അറസ്റ്റിൽ

· · 1 min read
Share: Copied!

കൊച്ചി: നെടുമ്പാശ്ശേരി പഞ്ചായത്തിലെ സിപിഎം വനിതാ പ‍ഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് ഗുണ്ട് എറിഞ്ഞ സ്വന്തം പാർട്ടി പ്രവർത്തകനെ പോലീസ് പിടികൂടി. നെടുമ്പാശേരി തെക്കേപ്പറമ്പിൽ തിലകൻ (56)ആണ് പോലീസിന്റെ പിടിയിലായത്. വോട്ടെണ്ണൽ ദിവസത്തിന്റെ തലേന്നാണ് തിലകൻ, നെടുമ്പാശേരി പഞ്ചായത്ത് 16-ാം വാർഡ് മെമ്പറായ ബിന്ദു സാബുവിന്റെ വീട്ടിലേക്ക് ഗുണ്ട് എറിഞ്ഞത്. രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഗുണ്ട് വീണത് മതിലിന് പുറത്തായതിനായിരുന്നതിനാൽ വൻ അപകടം ഒഴിവായെന്ന് ബിന്ദു പറയുന്നു.

വാർഡിലെ ഇടതുപക്ഷ സ്ഥാനാർഥിയെ തോൽപ്പിക്കാൻ ബിന്ദു ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഗുണ്ടെറിഞ്ഞത്. തിലകനും താനും തമ്മിൽ യാതൊരു തർക്കങ്ങളോ മുൻ വൈരാഗ്യമോ ഇല്ലെന്നും ബിന്ദു വ്യക്തമാക്കി.

​ഗുണ്ടെറിഞ്ഞ സമയത്ത് വീടിന്റെ കാർ പോർച്ചിൽ ബൈക്കും കാറും ഉണ്ടായിരുന്നുവെങ്കിലും നാശനഷ്ടം സംഭവിച്ചിട്ടില്ല.സാധാരണയായി ബിന്ദു തനിച്ചാണ് താമസം. സംഭവ ദിവസം മകനും വീട്ടിലുണ്ടായിരുന്നത് അപ്രതീക്ഷിത സംഭവങ്ങളെ നേരിടാൻ കരുത്തായെന്നാണ് ബിന്ദു പ്രതികരിക്കുന്നത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പോലീസ് നിരീക്ഷണം ശക്തമാക്കി.

എസ്ഐആർ കത്തിവച്ചത് 25 ലക്ഷം വോട്ടർമാരുടെ കടയ്ക്കൽ!! ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവായിരിക്കുന്നത് തിരുവനന്തപുരത്ത്- 4,36,857 പേർ, കരട് വോട്ടർ പട്ടിക 23ന്, എതിർപ്പ് അറിയിക്കാനുള്ള അവസരം ജനുവരി 22 വരെ

BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിലും അതിനെ ഒഴിപ്പിക്കാൻ ഈ സർക്കാരിനറിയാം, ലൈസൻസ് നൽകിയതിന് പിന്നിൽ എന്തെങ്കിലും മറ്റു താൽപര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും, ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കും!! ലൈസൻസ് മദ്യനയത്തിനു ശേഷം- എം ലിജു
31 Oct 2026
CRIME
റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥിക്കൂടം ചിതറിക്കിടക്കുന്ന നിലയില്‍, മരത്തില്‍ തുണി, അസ്ഥികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം
31 Oct 2026
BREAKING NEWS
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്, മരിച്ചത് ജർമൻ, സ്ലോവാക്യൻ പൗരന്മാർ, അപകടം നടന്നത് സാധാരണ മുറിയിൽ ഒരു രാത്രി താമസിക്കാൻ കുറഞ്ഞത് 25,000 രൂപ ചെലവാകുന്ന ആഡംബര ഹോട്ടലിൽ
31 Oct 2026
BREAKING NEWS
ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് പ്രതികരണമില്ല ; ചങ്ങനാശ്ശേരിയിൽ മാതാപിതാക്കളെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
31 Oct 2026