BREAKING NEWS

മുഖ്യമന്ത്രിയുടെ വീടിന് 5 കിലോമീറ്റർ അകലെ സ്ഫോടനം, സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു!! അപകടം ബോംബ് നിർമാണത്തിനിടെ? പടക്കം പൊട്ടിക്കുന്നതിനിടയിൽ പൊട്ടാത്ത പടക്കം എടുത്തപ്പോൾ കൈയിലിരുന്ന് പൊട്ടുകയായിരുന്നുവെന്ന് വിപിൻ, പരുക്കേറ്റ സിപിഎം പ്രവർത്തകൻ കോൺഗ്രസ് ഓഫിസിനു ബോംബെറിഞ്ഞതുൾപ്പെടെ നിരവിധി കേസുകളിൽ പ്രതി

· · 1 min read
Share: Copied!

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു 5 കി.മീ. സ്ഫോടനം, യുവാവിന്റെ കൈപ്പത്തി തകർന്നു. വെണ്ടുട്ടായി കനാൽ കരയിൽ വച്ചുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ വിപിൻ രാജിനാണ് ഗുരുതരമായി പരുക്കേറ്റത്. വിപിൻരാജിന്റെ വീടിനു സമീപത്ത് വച്ച് ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയാണ് സ്ഫോടനമുണ്ടായത്. ആദ്യം ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി എന്ന വിവരമാണ് പുറത്തു വന്നത്. എന്നാൽ പടക്കം പൊട്ടിക്കുന്നതിനിടയിൽ പൊട്ടാത്ത പടക്കം എടുത്തപ്പോൾ കൈയിലിരുന്ന് പൊട്ടുകയായിരുന്നുവെന്നാണ് വിപിൻ പോലീസിനോട് പറഞ്ഞത്.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പരുക്കേറ്റ വിപിൻ രാജിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനാൽ കരയിലെ കോൺഗ്രസ് ഓഫിസിനു ബോംബെറിഞ്ഞതുൾപ്പെടെ നിരവിധി കേസുകളിൽ പ്രതിയാണ് വിപിൻ രാജ്.

അതേസമയം പാനൂർ, പാറാട് മേഖലകളിൽ സംഘർഷ സാധ്യത നിലനിൽക്കെ പിണറായിയിൽ സ്ഫോടനമുണ്ടായത് പ്രദേശത്തെ കൂടുതൽ ആശങ്കയുണ്ടാക്കുകയാണ്. യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ കഴിഞ്ഞ ദിവസം കുന്നോത്തുപറമ്പിൽ സിപിഎം സ്തൂപം തകർത്തിരുന്നു. ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ കൊലവിളി പോസ്റ്റുകൾ വരാൻ തുടങ്ങി. കയ്യിൽ ബോംബ് പിടിച്ചിരിക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പാനൂർ, കുന്നോത്ത് പറമ്പ് പ്രദേശങ്ങളുടെ സമീപത്തുള്ള സ്ഥലമാണ് പിണറായി. പോലീസ് കർശന പരിശോധന നടത്തുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിനു ശേഷമുള്ള സംഘർഷ സാധ്യതയ്ക്ക് ഇതുവരെ അയവു വന്നിട്ടില്ല.

സിനിമ- സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി, 20000 അഡ്വാൻസ് നൽകി ക്വട്ടേഷൻ കൊടുത്തത് ഭർത്താവ്!! ക്വട്ടേഷനു പിന്നിൽ ഒരു വയസുള്ള മകളെ പിതാവിനു കസ്റ്റഡിയിൽ വിട്ടുകിട്ടാനെന്ന് പോലീസ്

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026