BREAKING NEWS

‘സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം പൊലീസിൽ നൽകണം, ഒതുക്കി തീർക്കരുത്’; പാർട്ടി നടപടിക്കെതിരെ വിമർശനം

· · 1 min read
Share: Copied!

പാലക്കാട്: സിപിഎം മുൻ പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഉയർന്ന പരാതിയിൽ പാർട്ടി തലത്തിൽ മാത്രം നടപടി ഒതുക്കരുതെന്നും പരാതി പൊലീസിന് കൈമാറണമെന്നും ആവശ്യം. സുരേഷ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയെന്ന വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് ആവശ്യം ശക്തമാകുന്നത്. പരാതിക്കൊപ്പം ഡിജിറ്റൽ തെളിവുകളും കൈമാറിയതായാണ് റിപ്പോർട്ടുകൾ.

സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ അദ്ദേഹത്തിനെതിരെ കൂടുതൽ പാർട്ടി നടപടികൾ ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുന്നതടക്കമുള്ള നടപടികൾ നേതൃത്വം പരിഗണിക്കുന്നതായാണ് വിവരം. എന്നാൽ ആരോപണങ്ങൾ നിയമപരമായി അന്വേഷിക്കേണ്ടതുണ്ടെന്നും അതിനാൽ പരാതി പൊലീസിന് നൽകുകയാണ് വേണ്ടതെന്നുമാണ് വിമർശനം.

അതേസമയം, പരാതിക്കാരി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് നിലവിലെ സൂചന. പാർട്ടി നേതൃത്വത്തിനാണ് യുവതി പരാതി നൽകിയതെന്നും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. പാർട്ടി നടപടി ഉണ്ടായില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് യുവതി നേതൃത്വത്തെ അറിയിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

സുരേഷ് ബാബുവിന്റെ സ്ഥാനമാറ്റത്തെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ വ്യത്യസ്ത വിശദീകരണമാണ് നൽകിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് സുരേഷ് ബാബു ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയതെന്നും പാർട്ടിക്ക് അദ്ദേഹത്തിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ഗോവിന്ദൻ പറഞ്ഞത്. അതേസമയം, പാർട്ടി നേതൃത്വത്തിന് യുവതി പരാതി നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വിഷയത്തിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടുള്ള ചർച്ചകളും ശക്തമായിട്ടുണ്ട്.

 

 

BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026