BREAKING NEWS

സർക്കാർ അനുകൂല പ്രചാരണം നടത്താൻ 50 ഓളം ഓൺലൈൻ മാധ്യമങ്ങളെ കൂട്ടുപിടിക്കാൻ സിപിഎം…!! കൂടാതെ സ്വതന്ത്ര പ്രൊഫൈലുകൾ വഴി അനുകൂല പ്രചരണത്തിന് ‘പതിനായിരപ്പട’..!!! ചുമതല നികേഷ് കുമാറിന്… ഇഎഎസ് അക്കാദമിയിൽ എംവി ഗോവിന്ദൻ്റെ അവബോധംക്ലാസ് രണ്ട് ദിവസം

· · 1 min read
Share: Copied!

തിരുവനന്തപുരം: ഔദ്യോഗിക സോഷ്യൽ മീഡിയസെൽ നിലവിലിരിക്കെ നവമാധ്യമ ഇടപെടലിന് സ്വതന്ത്ര പ്രൊഫൈലുകളെ കൂടെ നിർത്താൻ കർമ്മപദ്ധതിയൊരുക്കി സിപിഎം. എംവി നികേഷ് കുമാറിൻറെ നേതൃത്വത്തിലുള്ള സെല്ലിൻറെ നിർദ്ദേശങ്ങൾ ഇതുവരെ പാർട്ടി നേതൃത്വം അംഗീകരിച്ചിട്ടില്ല. സംസ്ഥാന സമിതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും സ്വതന്ത്ര പ്രൊഫൈലുകളുടെ പ്രചാരണം. സിപിഎമ്മിന് പാർട്ടി പത്രവും ചാനലുമുണ്ട്. എന്നാൽ അഭിപ്രായ രൂപീകരണത്തിലും ആശയ പ്രചാരണത്തിലും സോഷ്യൽമീഡിയ സാധ്യതകളുപയോഗിച്ചേ മുന്നോട്ട് പോകാനാകു എന്ന് സിപിഎം വിലയിരുത്തിയിട്ടും അതിനുള്ള നടപടി തുടങ്ങിയിട്ടും നാളെറെയായി.

ചിതറിക്കിടക്കുന്ന ഇടത് അനുഭാവ പ്രഫൈലുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പ്രത്യേക സംവിധാനത്തിന് പദ്ധതിയിട്ടത്. മുഴുവൻ സമയ മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് പാർട്ടി ചട്ടക്കൂട്ടിലേക്ക് എത്തിയ എംവി നികേഷ് കുമാറിനെ ചുമതലയും ഏൽപ്പിച്ചു. 50 ഓളം ഓൺലൈൻ മാധ്യമങ്ങളുടെ ശൃംഖല തീർത്ത് സർക്കാർ അനുകൂല പ്രചാരണം അടക്കം പ്രത്യേക ടീം തയ്യാറാക്കിയ പദ്ധതിയോ, നൽകിയ ബജറ്റോ പാർട്ടി അന്തിമ അംഗീകാരത്തിന് എടുത്തിട്ടില്ലെന്നാണ് വിവരം. മാത്രമല്ല തുടക്കം മുതൽ ടീമിലുണ്ടായിരുന്ന ചിലർ വിട്ട് പോകുന്ന സ്ഥിതിയുമുണ്ടായി. ഇതെല്ലാം നിലനിൽക്കെയാണ് പതിനായിരം സ്വതന്ത്ര പ്രൊഫൈലുകളെ കണ്ടെത്താനും അവരെ പാർട്ടിയുടെ ആശയ പ്രചാരണത്തിന് ഉപയോഗിക്കാനും പദ്ധതി രൂപീകരിക്കുന്നത്.

വിവിധ വിഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് ഇഎഎസ് അക്കാദമിയിൽ എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ അവബോധം നൽകുന്നുണ്ട്. ഓരോ ബാച്ചിനും രണ്ട് ദിവസമാണ് പരീശീലനം. പാർട്ടി നേതാക്കളും സഹജീവികളായ ബുദ്ധിജീവികളുമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. പ്രത്യക്ഷത്തിൽ പാർട്ടിക്ക് വേണ്ടിയെന്ന് തോന്നാത്ത വിധം എന്നാൽ ഇടത് ആശയങ്ങളിൽ ഊന്നി നിന്നും സർക്കാർ പ്രവർത്തനങ്ങളെ ജനങ്ങളിലേക്കെത്തിക്കാനും ഇത്തരം ആളുകളെ സിപിഎം പ്രയോജനപ്പെടുത്തും. പഠന ക്ലാസിൽ പങ്കെടുത്ത പകുതിയിധികം പേരും വനിതകളാണ്. പറയുന്ന കാര്യങ്ങളിൽ വിശ്വാസ്യതയും അത് വഴി പൊതു സമൂഹത്തിൽ റീച്ചും ലക്ഷമിട്ടാണ് പാർട്ടി നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ‘പതിനായിരപ്പട’ പ്രവർത്തന സജ്ജരാകും വിധമാണ് സിപിഎം സജ്ജീകരണം.

 

നിമിഷപ്രിയയുടെ മോചനശ്രമത്തിൽ ദുഷിപ്പ് പറയുന്ന ചിലർക്കുള്ള മറുപടി ഇതാ!! ‘ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ’ എന്ന വാട്ടർമാർക്കില്ലായിരുന്നെങ്കിൽ പലരും കത്ത് തങ്ങൾക്കും കിട്ടി എന്നുപറഞ്ഞ് രംഗത്തെത്തു വന്നേനെ, വിധിപ്പകർപ്പിന്റെ ആധികാരികതയിലാണ് ഇപ്പോൾ ചിലർക്ക് സംശയം- കെആർ സുഭാഷ് ചന്ദ്രൻ

നിതീഷും സഹോദരിയും പിതാവും പ്രതികൾ..; ആത്മഹത്യ പ്രേരണ, സ്ത്രീധന, ഗാർഹിക പീഡനം വകുപ്പുകൾ ചുമത്തി… വിപഞ്ചികയുടെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈബ്രാഞ്ചിന്… മകളുടെ മൃതദേഹം ഷാർജയിൽ സംസ്കരിക്കാനുള്ള നീക്കം മാറ്റി

BREAKING NEWS
നാലുവർഷത്തെ പ്രണയം, ഇടയ്ക്കിടെ വഴക്ക്... വിവാഹത്തിനു മുൻപ് ഭാവി കാര്യങ്ങൾ സംസാരിക്കാനെന്നു പറഞ്ഞ് ഗോകാക് വെള്ളച്ചാട്ടത്തിലെത്തിച്ചു, തർക്കത്തിനൊടുവിൽ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞു, എസ്എസ്ബി കോൺസ്റ്റബിൾ അറസ്റ്റിൽ
07 Nov 2026
BREAKING NEWS
അയൽവാസി വെടിയുതിർത്തത് 15 തവണ, ഒൻപതോളം വെടിയുണ്ടകൾ ശരീരത്തിൽ തറച്ച നിലയിൽ!! പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കം, ടെക് മഹീന്ദ്ര മുൻ ഉന്നത ഉദ്യോഗസ്ഥന് ദാരുണാന്ത്യം, കൊലയ്ക്കു പിന്നിൽ അയൽവാസിയുടെ നായ പാർക്കിങ്ങ് ഏരിയയിൽ മലമൂത്ര വിസർജനം നടത്തിയതിലുള്ള തർക്കവും... മരണം സിംഗപ്പൂരിൽനിന്ന് അനന്തിരവന്റെ വിവ...
07 Nov 2026
BREAKING NEWS
ബസ് പരിശോധിക്കാൻ എക്സൈസ് എത്തി; അതിനിടെ ഒരു യുവാവ് വണ്ടിയിൽ നിന്നിറങ്ങി പുഴയിലേയ്ക്ക് ചാടി, നീന്തി രക്ഷപ്പെടാൻ ശ്രമം; പോലീസ് മറുകരയിലെത്തിയതോടെ പുഴയുടെ നടുവിലുള്ള പാറക്കല്ലിൽ കയറി, തലയിടിച്ച് മരിക്കുമെന്ന് ഭീഷണി; സാഹസീകമായി പിടികൂടി; 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു
07 Nov 2026
BREAKING NEWS
വിമാനങ്ങൾ റദ്ദായേക്കാം, വ്യോമാതിർത്തി അടച്ചേക്കാം; പശ്ചിമേഷ്യയിൽ ആക്രമണ സാധ്യത; പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി അമേരിക്ക
07 Nov 2026