BREAKING NEWS

അങ്ങനെ യുഡിഎഫുമായി ചേർന്ന് തലസ്ഥാനം ഭരിക്കാനുദ്ദേശിക്കുന്നില്ല!! എൽഡിഎഫിന്റെ ജനകീയാടിത്തറയിൽ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല, യുഡിഎഫ് മത്സരിക്കുന്നത് വർഗീയശക്തികളുമായി നീക്കുപോക്ക് ഉണ്ടാക്കി, ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല, ബിജെപിക്ക് കാര്യമായ നേട്ടമില്ല’

· · 1 min read
Share: Copied!

തിരുവനന്തപുരം: കോൺഗ്രസുമായി ചേർന്ന് തിരുവനന്തപുരം ഭരിക്കാൻ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്താൻ കോൺഗ്രസുമായി സഹകരിക്കുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കോൺഗ്രസുമായി ചേർന്ന് ബിജെപിയെയോ, അല്ലെങ്കിൽ ബിജെപിയുമായി ചേർന്ന് കോൺഗ്രസിനെയോ എതിർക്കാൻ നിലപാട് സ്വീകരിക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ജനകീയാടിത്തറയിൽ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. വർഗീയശക്തികളുമായി നീക്കുപോക്ക് ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരിക്കുന്നത്. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപി വോട്ടുകൾ യുഡിഎഫിനും തിരിച്ച് യുഡിഎഫ് വോട്ടുകൾ ബിജെപിക്കും ലഭിച്ച നിരവധി സംഭവങ്ങൾ പുറത്തു വരുന്നുണ്ടെന്നും എംവി ​ഗോവിന്ദൻ ആരോപിച്ചു. മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ശക്തികളോടു യോജിച്ചാണ് യുഡിഎഫ് മത്സരിച്ചത്. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ യഥാർഥത്തിൽ ബിജെപിയെയും സഹായിച്ചിട്ടുണ്ട്.

അതേപോലെ ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. ശബരിമലയുമായി ബന്ധപ്പെട്ട പ്രദേശമായ പന്തളം മുനിസിപ്പാലിറ്റിയിൽ എൽഡിഎഫാണു വിജയിച്ചത്. കുളനട, ചെറുകോൽ തുടങ്ങിയ പഞ്ചായത്തുകൾ ബിജെപിയിൽനിന്നു തിരിച്ചു പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപറേഷൻ ജയിക്കാനായി എന്നത് ഒഴിച്ചാൽ ബിജെപിയെ സംബന്ധിച്ചിടത്തോളം കാര്യമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചില്ല.

അതേസമയം സംസ്ഥാന സർക്കാർ സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ചിട്ടും എന്തുകൊണ്ടു തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല എന്നു വിശദമായി പരിശോധിക്കും. ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെന്ന് അവരുടെ കാഴ്ചപ്പാടുകളും ചിന്തകളും മനസിലാക്കി കൂടുതൽ ശക്തമായി ഇടപെട്ട് മുന്നോട്ടേക്ക് പോകാനാണ് പാർട്ടി ശ്രമിക്കുകയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

BREAKING NEWS
സ്വർണ്ണ പ്രേമികളുടെ ഭ്രമം കുറഞ്ഞിട്ടൊന്നുമില്ല പഴയ വീഞ്ഞ് പുതിയ തോല്ക്കുടങ്ങളിലേക്കു മാറിയെന്നു മാത്രം!! സെപ്റ്റംബറിൽ സ്വർണ ഇറക്കുമതി കുറഞ്ഞത് 81.27%, സ്വർണം വാങ്ങുന്നത് മാറ്റിവയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ഒരു ഘടകം, പഴയ സ്വർണം ആഭ്യന്തര വിപണിയിലെ പ്രധാന വിതരണ സ്രോതസാകുന്നു
19 Oct 2026
BREAKING NEWS
അമ്മ അങ്ങ് വണ്ടാനം മെഡിക്കൽ കോളേജിൽ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകുമ്പോൾ വീട്ടിൽ രണ്ടു വയസുകാരൻ വേണ്ട ആഹാരമോ പരിചരണമോ കിട്ടാതെ മരണത്തെ പുൽകി, മരിക്കുമ്പോൾ കുഞ്ഞിന്റെ തൂക്കം വെറും ഏഴുകിലോ... പട്ടിണി മരണമെന്ന സംശയത്തിൽ സ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്... ഒരു വർഷത്തിനുള്ളിൽ മരിച്ചത് രണ്ടു കുരുന്നുകൾ
19 Oct 2026
BREAKING NEWS
'ഞാൻ അനിൽ പണ്ഡിറ്റ്, ഹർമൻ സന്ധുവും ഞാനും ചേർന്നാണ് ഇത് ചെയ്തത്, സൽമാൻ ഖാനുമായി ചേർന്ന് പ്രവർത്തിക്കുന്നവരെ കൊലപ്പെടുത്തും, ഇതാണ് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ്'- ശബ്ദ സന്ദേശം!! ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ ബൈക്കിലെത്തിയ മൂന്നം​ഗ സംഘം വെടിയുതിർത്തു; നടൻ പരുക്കേൽക്കാതെ രക്ഷപ്പെട...
18 Oct 2026
BREAKING NEWS
ആരോപണം ശരിയെന്ന് കണ്ടെത്തൽ, പീച്ചി സ്വർണക്കവർച്ചാ കേസ് പ്രതികൾ, കാപ്പാ- ​ഗുണ്ടാ സംഘങ്ങളുമായി സിപിഒ നിശാന്ത് പി. ചന്ദ്രന് അടുത്ത ബന്ധം, സമൂഹമാധ്യമങ്ങളിൽ ക്രിമിനലുകൾക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവച്ചു, പോലീസ് ഉദ്യോ​ഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
18 Oct 2026