BREAKING NEWS

ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രം, സ്ത്രീകൾക്ക് ഇനി ധൈര്യമായി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാം… പണ്ട് ശശിയെ പേടിച്ച് തറവാട്ടിൽ പിറന്ന സ്ത്രീകൾ മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാറില്ലായിരുന്നു, മുന്‍കാല അനുഭവം ധാരാളമുണ്ട്. ഞങ്ങളിപ്പോള്‍ ഏറെ സന്തോഷവാന്മാരാണ്, വിവാദ പരാമര്‍ശവുമായി സിപിഎം നേതാക്കള്‍

· · 1 min read
Share: Copied!

പാലക്കാട്:  പി കെ ശശി പുറത്തായതോടെ സ്ത്രീകൾക്ക് ധൈര്യമായി പാർട്ടി ഓഫിസിലേക്ക് വരാമെന്ന് മണ്ണാർക്കാട് സിപിഎം ഏരിയ സെക്രട്ടറി എന്‍.കെ നാരായണൻ കുട്ടി. ‘ശശിയെ പേടിച്ച് തറവാട്ടിൽ പിറന്ന സ്ത്രീകൾ മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാറില്ലായിരുന്നു. ലോക്കല്‍ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുമെങ്കിലും മണ്ണാര്‍ക്കാട്ടെ ഏരിയ കമ്മിറ്റിയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകില്ലായിരുന്നു.മുന്‍കാല അനുഭവം ധാരാളമുണ്ട്.

ഇനി അവര്‍ക്ക് ലോക്കല്‍ കമ്മിറ്റിയിലേക്ക് ധൈര്യമായി കടന്നുവരാം. ഞങ്ങള്‍ ഏറെ സന്തോഷവാന്മാരാണ്,സംതൃപ്തിയും ആവേശവും ഞങ്ങള്‍ക്കുണ്ട്. വരും ദിവസങ്ങളില്‍ സിപിഎമ്മിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് അത് ബോധ്യപ്പെടും..’-നാരായണന്‍ കുട്ടി പറഞ്ഞു. ഒപ്പം നിൽക്കാത്തവർക്കെതിരെ ശശി അപവാദം പ്രചരിപ്പിച്ച് ഇല്ലാതാക്കുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.ചെന്താമരാക്ഷൻ ആരോപിച്ചു. ശശി വിഭാഗീയതയുടെ നേതാവാണെന്ന് സിപിഎം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ.ജയദേവൻ പ്രതികരിച്ചു. പീഡനെ വീരനെ വിശുദ്ധനാക്കാൻ യുഡിഎഫ് ഇപ്പോൾ ശ്രമിക്കുന്നുവെന്നും ജയദേവൻ പറഞ്ഞു. പാർട്ടി ഓഫീസ് ഫണ്ടും ബാങ്കിലെ പണവും കട്ടതിനാണ് ശശിയെ തരംതാഴ്ത്തിയതെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി റിയാസുദീൻ പറഞ്ഞു. ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു.

സ്പിരിറ്റ് കച്ചവടക്കാരൻ എന്ന പി.കെ ശശിയുടെ ആരോപണം പൊതുജീവിതത്തെ ബാധിക്കില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു. ‘ആരോപണം ഉന്നയിച്ചവർ തെളിവുകൾ പുറത്തു വിടണം. ശശിയെ പുറത്താക്കാൻ വൈകി പോയെന്ന് തോന്നുന്നില്ല. പി.കെ ശശിക്കെതിരെ സിപിഎം നിയമനടപടിക്ക് ഒരുങ്ങുന്നു. പാർട്ടിയുടെ നേതൃത്വത്തിൽ നിയമ നടപടി സ്വീകരിക്കും. പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും’ അദ്ദേഹം പറഞ്ഞു.

 

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026