BREAKING NEWS

‘ഇതൊക്കെ സ്വഭാവികം; അനീതിക്കെതിരെയുണ്ടായ പ്രതികരണം‘- എം. സ്വരാജ് ; ‘പ്രിയപ്പെട്ട നേതാക്കൾക്കെതിരെ നീക്കം നടന്നാൽ ജനങ്ങൾ ക്ഷുഭിതരാകും, ഇന്ദിരാ​ ​ഗാന്ധിയുടെ വധിക്കപ്പെട്ടപ്പോൾ ഇങ്ങനെയുണ്ടായല്ലോ?‘- ഇ.പി ജയരാജൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഇ.ഡി. റെയ്ഡിനെ തുടർന്നുണ്ടായ സംഘർഷത്തെ ന്യായീകരിച്ച് സിപിഎം നേതാക്കൾ. തിരുവനന്തപുരത്ത് ഉണ്ടായത് സ്വാഭാവിക പ്രതികരണമാണെന്ന് സിപിഎം സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് പ്രതികരിച്ചു. ഇ.ഡി.യെ ആക്രമിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുവെങ്കിലും അത്തരത്തിൽ വലിയ ആക്രമണമൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ വലിയ അനീതിക്കെതിരെ സ്വാഭാവികമായി പ്രതികരിച്ചതാണെന്നും, ഏതെങ്കിലും തരത്തിലുള്ള അക്രമത്തെ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന നിലപാട് ഇടത് പ്രവർത്തകർക്ക് ഇല്ലെന്നും സ്വരാജ് വ്യക്തമാക്കി.

പ്രിയപ്പെട്ട നേതാക്കൾക്കെതിരെ നീക്കം നടന്നാൽ ജനങ്ങൾ ക്ഷുഭിതരാകുന്നത് സ്വാഭാവികമാണെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. ഇ.ഡി. പരിശോധന കോൺഗ്രസ്–ബിജെപി ധാരണയുടെ ഭാഗമാണെന്നാരോപിച്ച അദ്ദേഹം,സംഘർഷാവസ്ഥയുള്ള സാഹചര്യത്തിൽ വാഹനം എത്തിയത് അനുചിതമായിയെന്നും, ഏത് ഗാന്ധിയനായാലും ഇത്തരം സാഹചര്യങ്ങളിൽ പ്രതികരിക്കുമെന്നും പറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിന് ശേഷമുള്ള സംഭവങ്ങളെയും അദ്ദേഹം പരാമർശിച്ചു.

മന്ത്രി വി. ശിവൻകുട്ടിയും സംഭവത്തെ സ്വാഭാവിക പ്രതിഷേധമായാണ് വിലയിരുത്തിയത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇ.ഡി. ഉദ്യോഗസ്ഥർ കൂടുതൽ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ സ്ഥലത്ത് നിന്ന് മടങ്ങേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് നടപടികളിലും വീഴ്ച ഉണ്ടായതായി ആരോപിച്ച ശിവൻകുട്ടി, പാർട്ടി ഓഫീസിൽ പൊലീസ് റെയ്ഡ് നടത്താൻ ശ്രമിച്ചതായും അവകാശപ്പെട്ടു. പാർട്ടി പ്രവർത്തകർക്കെതിരായ കേസുകൾ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇ.ഡി. ഉദ്യോഗസ്ഥർക്ക് ചുമതലപ്പെടുത്തിയ ജോലി അവർ നിർവഹിച്ചതാണെന്നും, സാഹചര്യം സംഘർഷത്തിലേക്ക് പോകുമെന്നതിനാൽ അവർക്ക് പിന്മാറാൻ നിർദേശം നൽകിയിരുന്നുവെന്നും സിഎൻ മോഹനൻ പറഞ്ഞു. സംഭവത്തെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. ഇ.ഡി. കേസുകളിൽ ചെറിയ ശതമാനം മാത്രമാണ് യഥാർത്ഥ അടിസ്ഥാനമുള്ളതെന്നും ബാക്കി സമ്മർദ്ദത്തിന്റെ ഫലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത കേസുമായി ബന്ധപ്പെട്ടും അദ്ദേഹം പരാമർശം നടത്തി, കൂടാതെ കോൺഗ്രസിന്റെ നിലപാടുകളെയും വിമർശിച്ചു.

 

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ; ഒളിവിൽ പോയ പ്രതി പിടിയിൽ
25 Oct 2026