BREAKING NEWS

“സർക്കാർ ഭയന്നു തുടങ്ങി, അതിന്റെ തെളിവാണ് ഇതൊക്കെ, ജനങ്ങളുടെ ശബ്ദത്തെ തടയാനാകുമോ എന്നാണ് നോക്കുന്നത്, ജനങ്ങളുടെ ശബ്ദം കൂടുതൽ ഉച്ചത്തിൽ ഉയരും, കൂടുതൽ ആളുകൾ ഇതിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്”… പിണറായി!! സമരത്തിനെത്തിയ പ്രതിപക്ഷ നേതാവ്, വനിതാ നേതാക്കളുൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തത് വലിച്ചിഴച്ച്

· · 1 min read
Share: Copied!

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ സിജെപി പ്രതിഷേധം തുടങ്ങും മുമ്പേ അമർച്ച ചെയ്യാനുള്ള നടപടിയുമായി ഡൽഹി പോലീസ്. സമരവേദിയിലേക്ക് എത്തും മുമ്പ് തന്നെ കേരളത്തിൽ നിന്നെച്ചിയ സിപിഎം നേതാക്കളെയും പ്രവർത്തകരെയും കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് മാറ്റുകയാണ്. കേരള ഹൗസിൽനിന്ന് മാർച്ചിനൊരുങ്ങുന്നതിനിടെയാണ് സിപിഎം നേതാക്കളെ വലിച്ചിഴച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവരെ ഇത്തരത്തിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇതിനിടെ സർക്കാർ ഭയന്നുതുടങ്ങിയതിന്റെ തെളിവാണ് ഇതൊക്കെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. “ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് സർക്കാർ നടത്തുന്നത്. ജനങ്ങളുടെ ശബ്ദത്തെ തടയാനാകുമോ എന്നാണ് അവർ നോക്കുന്നത്. എന്നാൽ ജനങ്ങളുടെ ശബ്ദം കൂടുതൽ ഉച്ചത്തിൽ ഉയരും. രാജ്യത്തെ ഒരു പോലീസ് സ്റ്റേറ്റ് ആക്കി മാറ്റാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടൊന്നും ജനകീയ പ്രക്ഷോഭത്തെ ഒതുക്കാനാകില്ല. കൂടുതൽ ആളുകൾ ഇതിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. സർക്കാർ നേരത്തേതന്നെ ഭയന്നുതുടങ്ങിയിട്ടുണ്ട്; അതിന്റെ ഭാഗമാണിത്,” പിണറായി വിജയൻ പറഞ്ഞു.

അതേസമയം, ആദ്യം പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നീ മൂന്ന് സിപിഎം നേതാക്കൾക്ക് മാത്രം മാർച്ചിന് അനുമതി നൽകിയിരുന്നു. എന്നാൽ മാർച്ച് പകുതിയിലെത്തിയപ്പോൾ പോലീസ് കസ്റ്റഡിയിൽ എടുത്ത് നീക്കുകയായിരുന്നു. കൂടാതെ ഡൽഹി എകെജി ഭവനിൽ കനത്ത പോലീസ് വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

സിപിഎം നേതാക്കളായ എം.എ. ബേബി, എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ, ഇ.പി. ജയരാജൻ, ബൃന്ദാ കാരാട്ട്, പി.കെ. ശ്രീമതി, ശിവദാസൻ എം.പി. തുടങ്ങിയവരെയും പോലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു.

ഇവന്റെയാണോ യോഗ്യതയുള്ള പാര്‍ട്ടി?? ഇവന്മാരാണോ രാഷ്ട്രീയമായി ഞങ്ങളെ അടിച്ചമര്‍ത്താന്‍ വരുന്നത്?? കൂടുതലൊന്നും പറയിപ്പിക്കരുത്, കെ കെ ജയചന്ദ്രനെ പരാജയപെടുത്താന്‍ സിപിഎം നേതാക്കള്‍ തന്നെ സമീപിച്ചു, വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026