CRIME

20 വർഷം ​ഭീഷണിപ്പെടുത്തിയുള്ള ലൈം​ഗീക അതിക്രമം, ഭർത്താവിനെ ഭീഷണിപ്പെടുത്തി വിവാഹബന്ധം വേർപെടുത്തിച്ചു, തന്റെ വിവാഹ ജീവിതം തകർത്തു; സ്കൂൾ മുറിയിൽനിന്നടക്കം വീട്ടമ്മയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി, അധ്യാപകനായ സിപിഎം നേതാവിനെതിരെ പരാതി, കേസെടുത്തു

· · 1 min read
Share: Copied!

‌കാസർകോട് : നാൽപ്പത്തിയെട്ടുകാരിയായ വീട്ടമ്മയെ സിപിഎം നേതാവ് നിരന്തരം ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായി പരാതി. കുമ്പള സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും എൻമകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്കൂൾ അധ്യാപകനുമായ എസ്. സുധാകരനെതിരെയാണ് വീട്ടമ്മയുടെ പരാതി. കാസർകോട് വനിതാ പൊലീസ് കേസെടുത്തു. 20 വർഷത്തോഷമായി താൻ നേരിടുന്ന പീഡനം സംബന്ധിച്ച് വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നൽകിയതിനെ തുടർന്നാണ് നടപടി. രണ്ടു പതിറ്റാണ്ടോളം ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തിയെന്നും തന്റെ വിവാഹ ജീവിതം തകർത്തുവെന്നും പരാതിയിൽ പറയുന്നു. 1995 മുതൽ പീഡനം നടത്തുകയാണ്. വിവാഹം കഴിക്കുമെന്നു പറഞ്ഞാണ് പീഡനം തുടങ്ങിയത്. എന്നാൽ സുധാകരൻ തന്നെ വിവാഹം കഴിച്ചില്ല. മറ്റൊരാളെയാണ് വിവാഹം ചെയ്തത്. വിവാഹത്തിനു ശേഷവും ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നും പരാതിയിൽ വെളിപ്പെടുത്തുന്നു. തന്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തി വിവാഹം മോചിപ്പിച്ചു. സ്കൂൾ മുറിയിൽനിന്നടക്കം നഗ്ന ദൃശ്യങ്ങൾ പകർത്തി അയച്ചു.

ആരോപണത്തെ തുടർന്ന് സുധാകരനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ചും സ്കൂളിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടും ബിജെപി ഉൾപ്പെടെ പ്രതിഷേധം നടത്തിയിരുന്നു. ലൈം​ഗീകാരോപണത്തെ തുടർന്ന് സുധാകരനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. അന്വേഷണത്തിനായി മൂന്നംഗം കമ്മിഷനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടി കമ്മിഷൻ അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് കേസെടുത്തത്. മുമ്പ് ജബ്ബാർ വധക്കേസിൽ പ്രതിചേർക്കപ്പെട്ട് സുധാകരൻ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ആ കേസിൽ മേൽക്കോടതി ശിക്ഷ റദ്ദാക്കിയതോടെ ജയിൽമോചിതനാവുകയായിരുന്നു.

‘പീഡനം, ഗർഭം, അലസൽ, പീഡന നിരീക്ഷകർ, അറസ്റ്റ്, ജയിൽ!! ഈ കേസ് ഒക്കെ കേൾക്കുന്ന  ജഡ്ജിമാരുടെ സഹന ശേഷിയും കഷ്ടപ്പാടുമൊക്കെ ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്….ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ ” നിന്നെ ഞാൻ സ്ഥിരമായി കിടത്തും” എന്ന് രോഗാണു ആക്രോശിക്കും… വാർണിങ് ആണെന്ന് കൂട്ടിക്കോളൂ, ”ഒരു അബദ്ധം പറ്റിപ്പോയി ഡോക്ടറെ” ഈ വാചകം കുറേ കേട്ടിട്ടുണ്ട്, ഈ വാചകം പറയാൻ ഇടവരുത്തരുത്’…

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026