പത്തനംതിട്ട: സ്ത്രീവിരുദ്ധ പരാമർശവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. പോലീസുകാർക്ക് കൈക്കരുത്തുണ്ടെങ്കിൽ വീട്ടിലെ സ്ത്രീകളെ തല്ലണമെന്നും നാട്ടുകാരെ തല്ലാൻ ഉള്ളതല്ല കൈക്കരുത്തെന്നുമായിരുന്നു പരമാർശം. പന്തളത്തെ സിപിഎം പോലീസ് സ്റ്റേഷൻ മാർച്ചിനിടെയായിരുന്നു സ്ത്രീ വിരുദ്ധ പരാമർശം.
`പോലീസിനു നാട്ടിലുള്ളവരെ എന്തും ചെയ്യാമെന്നു ധാരണയാണെങ്കിൽ ആ ധാരണ ഞങ്ങൾ തിരുത്തും. പോലീസ് നല്ല രീതിയിൽ പ്രവർത്തിച്ചാൽ ഞങ്ങളും നല്ലതാണെന്നു ഞാൻ പറയുന്നു. ഇവൻമാർക്കൊക്കെ കൈക്കരുത്ത് ഉണ്ടെങ്കിൽ വീട്ടിൽ പെണ്ണുമ്പുള്ളമാരില്ലേ, അവരെ പോയി അടിച്ചുനോക്ക്. നാട്ടുകാരെ നാട്ടുകാരെ അടിക്കാനുള്ളതോണോ നിങ്ങളുടെ കൈക്കരുത്ത്. നിങ്ങളെക്കാൾ കൈക്കരുത്തുള്ളവർ ഇപ്പുറത്തുണ്ട് എന്നുള്ളത് ഓർമ്മവേണം, നല്ല ധാരണയുണ്ടാകണം’- ഉദയഭാനു പറഞ്ഞു.




