BREAKING NEWS

പലവട്ടം പീഡിപ്പിച്ചു, ​ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അലൻ മാത്യുവും കുടുംബവും പാർട്ടി നേതാക്കളും ചേർന്ന് വിവാഹം കഴിക്കുമെന്ന് വാക്ക് തന്നു, ​ഗർഭം അലസിപ്പോയതോടെ കാലുമാറി, കേസ് എടുക്കാൻ നിർദേശിച്ച് എസ്പി കൈമാറിയ പരാതി സിപിഎം നേതാക്കളും റാന്നി പോലീസും ചേർന്ന് മുക്കി- പരാതിക്കാരി

· · 1 min read
Share: Copied!

പത്തനംതിട്ട: റാന്നിയിൽ വിവാഹ വാഗ്ദാനം നൽകി സിപിഎം നേതാവ് പീഡിപ്പിച്ച കേസ് പോലീസും സിപിഎം നേതൃത്വവും ചേർന്ന് അട്ടിമറിച്ചതായി ആരോപണം. തന്നെ വിവാഹം കഴിക്കുമെന്ന് പാർട്ടി ഉറപ്പു തന്നെങ്കിലും അത് നടന്നില്ലെന്നാണ് പരാതിക്കാരി ഉന്നയിക്കുന്ന ആരോപണം. സിപിഎം റാന്നി ഏരിയ കമ്മിറ്റി അംഗമായിരുന്ന അലൻ മാത്യുവാണ് പീഡനക്കേസിലെ പ്രതി.

വിവാഹ വാഗ്ദാനം നൽകി അലൻ പലവട്ടം തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഗർഭിണിയായപ്പോൾ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകി. സിപിഎം നേതാക്കളും അലൻറെ കുടുംബവും ഒപ്പമുണ്ടെന്ന് പറഞ്ഞു. എന്നാൽ ആരോഗ്യകാരണങ്ങളാൽ ഗർഭം അലസിയതോടെ അലൻ കാലുമാറി. ഇതോടെ പരാതിയുമായി പോലീസിനെ സമീപിച്ചു. കേസ് എടുക്കാൻ നിർദേശം നൽകി എസ്പി കൈമാറിയ പരാതി സിപിഎം നേതാക്കളും റാന്നി പോലീസും ചേർന്ന് മുക്കിയെന്നും പരാതിക്കാരി ആരോപിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അലൻ സിപിഎം സ്ഥാനാർഥിയായിരുന്നു. അതേസമയം വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പിന്മാറിയ മനോവിഷമത്തിൽ പരാതിക്കാരി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. കേസിലെ പ്രതി അലൻ മാത്യു ഒളിവിലെന്നാണ് പോലീസ് പറയുന്നത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026